Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുധാകരനുള്ള മറുപടിയാണ് പറഞ്ഞതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

text_fields
bookmark_border
CV Varghese
cancel

തിരുവനന്തപുരം: ചെറുതോണിയിൽ നടത്തിയ പ്രസംഗം കെ. സുധാകരനുള്ള മറുപടിയെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. കൊല്ലപ്പെട്ട എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. എന്നാൽ, തന്‍റെ പ്രസംഗത്തിൽ പ്രകോപനപരമായ ഒന്നും പറഞ്ഞിട്ടില്ലെന്നും സി.വി വർഗീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആണ് രംഗത്തെത്തിയത്​. സുധാകരന്‍റെ ജീവിതം സി.പി.എം നൽകുന്ന ഭിക്ഷയാണെന്നാണ് ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വർഗീസ്​ പറഞ്ഞത്. ഒരു നികൃഷ്ടജീവിയെ കൊല്ലാൻ താൽപര്യമില്ലായെന്നും ജില്ല സെക്രട്ടറി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർക്കാറിന്‍റെ ഭരണപരാജയത്തിനെതിരെ ​ചെറുതോണിയിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെ സി.പി.എം നടത്തിയ പരിപാടിയിലാണ്​ സുധാകരനെതിരെ വിവാദ പരാമർശം ഉയർന്നത്​.

ഇടുക്കി എൻജിനീയറിങ്​ കോളജ്​ വിദ്യാർഥിയായ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന്​ പ്രദേശത്ത്​ സി.പി.എം-കോൺഗ്രസ്​ പോര്​ രൂക്ഷമാണ്​. ധീരജ്​ വധത്തിന്​ പിന്നിൽ പ്രവർത്തിച്ചത്​ ഇപ്പോൾ അറസ്റ്റിലായ ​കെ.എസ്​.യു-യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരല്ലെന്നും കെ. സുധാകരൻ നിലപാടെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The CPM district secretary said that it was a reply to K. Sudhakaran
Next Story