Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''കേരളത്തിലെ...

''കേരളത്തിലെ സി.പിഎമ്മിനെ ബിഹാറിലെ സി.പി.ഐ.എം.എൽ അംഗീകരിക്കില്ല''

text_fields
bookmark_border
cpiml
cancel

തൃശൂർ: ബിഹാറിലെ സി.പി.ഐ.എം.എല്ലിന്‍റെ വിജയം ആഘോഷിക്കുന്ന കേരളത്തിലെ സി.പി.ഐ-സി.പി.എം രാഷ്ട്രീയക്കാരെ ബിഹാറിലെ സി.പി.ഐ.എം.എൽ അംഗീകരിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ പി.ജെ ബേബി. ഇടതുപക്ഷ ഐക്യം എന്ന ആശയത്തിനു വേണ്ടി നിരന്തരം പൊരുതിയ സംഘടന ആയിരുന്നുവെങ്കിലും ജ്യോതി ബസു സർക്കാരിന്‍റെ നയങ്ങളെ പരസ്യമായി വിമർശിക്കാൻ പാടില്ല എന്ന കാരണം പറഞ്ഞ് സി.പി.എം തയാറായിരുന്നില്ല.

ഇന്ന് കേരളത്തിൽ വിഴിഞ്ഞം-കൺസൾട്ടൻസി വികസനത്തിന് അനുമതി നൽകുന്ന, അലൻ-താഹമാരെ എൻ.ഐ.എക്ക് പിടിച്ചു കൊടുത്തതുമായ മഹാവിജയങ്ങൾ ആഘോഷിക്കുന്ന സി.പി.എമ്മിനെ സി.പി.ഐ.എം.എൽ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുൻ സി.പി.ഐ.എം.എൽ പ്രവർത്തകൻ കൂടിയായ പി.ജെ ബേബി പറയുന്നു.

പി.ജെ ബേബി പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​:

സി.പി.ഐ.എം.എൽ ലിബറേഷന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോട് അന്നുമിന്നും കാര്യമായ അനുഭാവമൊന്നുമുള്ളയാളല്ല ഞാൻ. എങ്കിലും ഇപ്പോൾ അവരുടെ വിജയം ആഘോഷിക്കുന്ന കേരളത്തിലെ സി.പി.ഐ-സി.പി.എം രാഷ്ട്രീയക്കാരോട് ചിലത് ഓർമിപ്പിക്കേണ്ടതുണ്ട്.

1980 കളുടെ പകുതിമുതൽ ഇടതുപക്ഷ ഐക്യം എന്ന ആശയത്തിനു വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരുന്നവരാണ് ആ സംഘടന.

ബംഗാളിലെ ജ്യോതി ബസു സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിക്കാൻ പാടില്ല എന്നതാണ് ഐക്യത്തിന്റെ അടിസ്ഥാനമായ പത്തു കല്പനകളിലെ ഒന്നാം പ്രമാണമായി അക്കാലത്ത് സി.പി.എം മുന്നാട്ടുവച്ചത്. ആ "താത്വിക" പ്രശ്നത്തിന്മേൽത്തട്ടി ലിബറേഷൻകാരെ സി.പി.ഐ- സി.പി.എം - ആർ.എസ്.പി- ഫോർവേർഡ് ബ്ലോക്ക് ഐക്യത്തിന് പുറത്തു നിർത്തിയത് മൂന്നു പതിറ്റാണ്ടുകാലമാണ്.

2011- ൽ സി.പി.എംന് ബംഗാൾ ഭരണം പോയി. ബീഹാറിലെ സി.പി.ഐ മെലിഞ്ഞ് മെലിഞ്ഞ് ഒന്നുമല്ലാതായി. ഇതിനിടയിൽ സി.പി.ഐക്ക് യു.എഫ് കേന്ദ്ര ഭരണത്തിൽ (ദേവഗൗഡ - ഗുജ്റാൾ മന്ത്രിസഭകൾ) കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം കിട്ടി. ബീഹാറുകാരനായ ചതുരാനൻ മിശ്രയൊക്കെ അഖിലേന്ത്യാ പ്രമുഖനായി. എന്നിട്ടൊന്നും സി.പി.ഐ ബീഹാറിൽ പിടിച്ചു നിന്നില്ല.

ഇന്നത്തെ ഇടതുപക്ഷ ഐക്യത്തിൽ എന്തായാലും കേരളത്തിലെ ആർ.എസ്.പിയും ഫോർവേർഡ് ബ്ലോക്കുമില്ല. പശ്ചിമ ബംഗാളിൽ ഇപ്പോൾ ഇടത് ഐക്യമില്ല. കോൺഗ്രസ് കിടപ്പു രോഗിയുമായി ഇരുന്നു നിരങ്ങുന്ന പരുവത്തിലായ സി.പി.എം ഐക്യപ്പെടുന്നതിന് ഇപ്പോഴാണ് പി.ബി പച്ചക്കൊടി വീശിയിരിക്കുന്നത്.

അതേ സമയത്ത്, സി.പി.ഐ.എം.എൽ നേതാവ് ദീപാങ്കർ പറയുന്നത് കോൺഗ്രസ് തൃണമൂലുമായി ബി.ജെ.പിയെ പുറത്തു നിർത്താൻ വേണ്ടി ഐക്യപ്പെടണമെന്നാണ്. പശ്ചിമ ബംഗാളിലെ "വികസന രാഷ്ട്രീയം" സി.പി.എമ്മിനെ തകർത്തു തരിപ്പണമാക്കി.

കേരളത്തിൽ വിഴിഞ്ഞം-കൺസൾട്ടൻസി വികസനം പൊടിപൊടിക്കുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിച്ചതും അലൻ-താഹമാരെ എൻ.ഐ.എക്ക് പിടിച്ചു കൊടുത്തതും മഹാവിജയങ്ങൾ !!

ഈ രാഷ്ട്രീയ-വികസന നയങ്ങൾ ബീഹാർ സി.പി.ഐ.എം.എൽകാർ അംഗീകരിക്കുമോ?

എന്റെ അറിവനുസരിച്ച് പഴയ അർധ കോളനി-അർധഫ്യൂഡൽ പറയുമ്പോഴും പരിസ്ഥിതി തകർക്കുന്നതിനെ അനുകൂലിക്കുന്നവരല്ല ലിബറേഷൻകാർ.

അതു കൊണ്ട് കേരളത്തിൽ ഇന്നലെ വരെ കൊട്ടിഘോഷിച്ച കാരാട്ടിന്റെ "വിനാശ" ലൈനിനെ തോട്ടിലെറിഞ്ഞ് ഇനി നമുക്കിത്തിരി സി.പി.ഐ.എം.എൽ ഐക്യം ആയിക്കളയാം എന്ന ആഗ്രഹചിന്തകൾക്ക് വലിയ അടിസ്ഥാനമൊന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar electionCPMCPI (ML)
Next Story