Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് പരിപാടിയിൽ സി.പി.ഐ നേതാവും, സംവാദത്തിൽ രാഷ്ട്രീയമില്ലെന്ന്

text_fields
bookmark_border
ap ahammed master
cancel
camera_altആർ.എസ്.എസ് പരിപാടിയിൽ എ.പി അഹമ്മദ് മാസ്റ്റർ സംസാരിക്കുന്നു
Listen to this Article

പാലക്കാട്: ആർ.എസ്.എസ് പരിപാടിയിൽ സി.പി.ഐ നേതാവ് പങ്കെടുത്തത് വിവാദത്തിൽ. സി.പി.ഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്ററാണ് പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിൽ പങ്കെടുത്തത്.

'കേരളം താലിബാനിസത്തിലേക്കോ' എന്ന പേരിലാണ് ഹിന്ദു ഐക്യവേദി പട്ടാമ്പിയിൽ സംവാദത്തിൽ സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാഭാ സുരേന്ദ്രൻ അടക്കമുള്ള സംഘ്പരിവാർ നേതാക്കൾ സെമിനാറിൽ പങ്കെടുത്തിരുന്നു. ഈ സംവാദ പരിപാടിയിൽ വിഷയാവതാരകനായാണ് അഹമ്മദ് മാസ്റ്റർ പങ്കെടുത്തത്.

സംവാദത്തിൽ രാഷ്ട്രീയമില്ലെന്ന് അഹമ്മദ് മാസ്റ്റർ പരിപാടിയിൽ വ്യക്തമാക്കി. പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ശിവസേന വേദിയിൽ മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീറും സേവാഭാരതിയുടെ പരിപാടിയിൽ കെ.ടി ജലീലും പങ്കെടുത്തിട്ടുണ്ടെന്നും അഹമ്മദ് മാസ്റ്റർ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ലീഗ് നേതാവ് കെ.എന്‍.എ ഖാദർ, സി.പി.എം നേതാവ് കെ.കെ ശൈലജ എം.എൽ.എ എന്നിവർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ നേതാവ് പരിപാടിയിൽ പങ്കെടുത്ത സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The CPI leader at the RSS event
Next Story