Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും

text_fields
bookmark_border
dileep
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോ​ഗതി റിപ്പോർട്ടാണ് കോടതി പരി​ഗണിക്കുന്നത്. ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു.

അന്വേഷണം പൂർത്തിയാവാത്തതിനാൽ തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോ​ഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെടും. കേസ് നടത്തിപ്പിനായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി നൽകാൻ വിചാരണക്കോടതി സുപ്രീം കോടതിയോട് സമയം തേടിയിട്ടുണ്ട്.

കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് നടൻ ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിയിൽ വിധി പറയൽ കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The court will consider the further investigation report in the case of attacking the actress today
Next Story