Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിക്കെതിരെ...

കെ.എം. ഷാജിക്കെതിരെ കേസെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന്‌ അധികാരമുണ്ടെന്ന്‌ കോടതി

text_fields
bookmark_border
കെ.എം. ഷാജിക്കെതിരെ കേസെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന്‌ അധികാരമുണ്ടെന്ന്‌ കോടതി
cancel

കോഴിക്കോട്: മുസ്​ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ സ്വന്തം നിലക്ക്​ തന്നെ അധികാരമുണ്ടെന്ന്‌ കോടതി. ഇതിനായി എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട്‌ വിജിലൻസ്‌ പ്രത്യേക കോടതി ജഡ്‌ജി ടി. മധുസൂദനൻ ഷാജിക്കെതിരെ എഫ്‌.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ നിർദേശം നൽകണമെന്ന ഹരജി പരിഗണിക്കവേ​ പരാമർശിച്ചു. ഹരജി കൂടുതൽ പരിശോധനക്കായി 30ന്‌ വീണ്ടും പരിഗണിക്കും.

പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ്‌ നൽകിയ ഹരജിയിൽ ​േകാടതി നിർദേശ പ്രകാരം വിജിലൻസ്‌ പ്രത്യേക യൂനിറ്റ്​ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായി കണ്ടെത്തിയതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു​. കേസെടുക്കാൻ പ്രഥമദൃഷ്​ട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത്‌ സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റി​പ്പോർട്ടിൽ ശിപാർശയുണ്ട്​.

ഇൗ സാഹചര്യത്തിൽ എഫ്‌.ഐ.ആർ രജിസ്​റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ പരാതിക്കാരൻ കോടതിയെ സമീപിച്ചത്‌. അന്വേഷണ ഉദ്യോഗസ്ഥൻ സ്വന്തം അധികാരമുപയോഗിച്ച്‌ എഫ്‌.ഐ.ആർ തയാറാക്കണമെന്ന്​ വാദിച്ച പരാതിക്കാരൻ സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസെടുക്കാൻ വൈകുന്നത്​ അന്വേഷണത്തെ ബാധിക്കുമെന്നും പറഞ്ഞു. കോടതി നിർദേശപ്രകാരമാണ്​ പ്രാഥമികാന്വേഷണം നടത്തിയതെന്നും നിർദേശമനുസരിച്ച്​ തുടർ നടപടിയെടുക്കാമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. ഒ. ശശിയും വാദിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shaji
News Summary - The court said that the investigating officer has the power to file a case against km Shaji mla
Next Story