ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തുമ്പ, പള്ളിത്തുറ, പുതുവൽ പുരയിടം ഡാലിയ ഹൗസിൽ ലിയോ ജോൺസൺ (32) ആണ് വ്യാഴാഴ്ച തമ്പാനൂർ പൊലീസ് പിടിയിലായത്. ഇയാളിൽനിന്ന് 56.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
പൊലീസ് പിടിയകൂടിയ ഇയാളെ സ്വകാര്യ ലാബിൽ എത്തിച്ചാണ് എക്സ്റേ പരിശോധന നടത്തിയത്. പരിശോധനയിൽ അസ്വാഭാവികമായി ഒരു വസ്തു ഇയാളുടെ ശരീരത്തിൽ ഇരിക്കുന്നത് മനസിലായി. തുടർന്ന് യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനുള്ളിൽനിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. മെഡിക്കൽ ഓഫിസർ ജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 26ന് രാവിലെ 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ പമ്പിന് സമീപം നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. മലദ്വാരത്തിനുള്ളിൽ ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ലിയോയെ പൊലീസ് സംഘം തടഞ്ഞു നിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗസറ്റഡ് ഓഫിസറുടെയും സ്ഥലത്തുണ്ടായിരുന്ന ആൾക്കാരുടെയും സാന്നിധ്യത്തിൽ ശരീരം പരിശോധിച്ചെങ്കിലും പുറമെയോ വസ്ത്രത്തിനുള്ളിലോ ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല.
പിടിയിലായ ലിയോക്കെതിരെ തുമ്പ, കഴക്കൂട്ടം തുടങ്ങി തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

