Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

text_fields
bookmark_border
കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് മധുവിന്‍റെ അമ്മ
അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി
cancel

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ച് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയുടേതാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിച്ച 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം.

പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും പലപ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് കേസിൽ 15 പേരെ വിസ്തരിച്ചപ്പോൾ 13 പേരും കൂറുമാറിയത്. സാക്ഷിവിസ്താരം നടത്താനിരിക്കുന്ന സാക്ഷികളെയും സ്വാധീനിച്ചുവെന്ന നിർണായക വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇതിനുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി. കൂടാതെ, മധുവിന്‍റെ അമ്മയെയും സഹോദരിമാരെയും പലപ്പോഴും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പ്രതികളായ മരക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് സാക്ഷികളെ വിളിച്ചത്. 63 തവണ വരെ ചിലർ സാക്ഷികളെ വിളിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഈ സാഹചര്യത്തിൽ സാക്ഷിവിസ്താരം കോടതി താൽകാലികമായി നിർത്തിവെച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ തീർപ്പാക്കിയ ശേഷം സാക്ഷി വിസ്താരം മതിയെന്നായിരുന്നു തീരുമാനം. ഈ ഹരജിയിൽ 16-ാം തീയതി വാദം പൂർത്തിയാക്കിയിരുന്നു.

കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് മധുവിന്‍റെ അമ്മ

പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് മധുവിന്‍റെ അമ്മ മല്ലി പ്രതികരിച്ചു. വിധിയിൽ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സാക്ഷികൾ നിരന്തരം കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു. അന്നും ഇന്നും ദൈവത്തെ വിശ്വസിക്കുന്നുവെന്നും മല്ലി പറഞ്ഞു.

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി സരസു പ്രതികരിച്ചു. ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും അവർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The court canceled the bail of seven accused in the Attapadi Madhu murder case
Next Story