പ്രഫഷണല്‍സ് കോണ്‍ഗ്രസിന്‍റെ രാജ്യത്തെ ആദ്യ ഓഫീസ് വെല്‍നസ് ജനകീയ കാമ്പയിന്‍റെ ഉദ്ഘാടനം മേയ് ഒന്നിന്
text_fieldsതിരുവനന്തപുരം: പ്രഫഷണല്‍സ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഓഫീസ് വെല്‍നസ് ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് ഒന്നിന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം നിർവഹിക്കും.
പ്രഫഷണല്‍സ് കോണ്‍ഗ്രസ് ദേശീയ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല മുഖ്യാഥിതി ആയിരിക്കും.
തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് ഐ.എ.എസ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ജിടെക്ക് സെക്രട്ടറി വി. ശ്രീകുമാര്‍, ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത്കുമാര്‍, അനന്തപുരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ആനന്ദ് മാര്‍ത്താണ്ഡപിള്ള, കെ.എസ്. ശബരിനാഥന്‍, റെജിമോന്‍ കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍ അറിയിച്ചു.
ജില്ലാ തലത്തില്‍ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍, തൊഴിലുടമകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി 'ഓഫീസ് വെല്‍നസ് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ലിസണിങ് സര്‍ക്കിളുകള്‍' ഓണ്‍ലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കും. ഇവയില്‍ നിന്നും ഉയര്‍ന്നു വരുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്തി നയരേഖ തയാറാക്കി തൊഴിലുടമകളുമായി ചേര്‍ന്ന് വേണ്ട മാറ്റങ്ങള്‍ വരുത്തി സര്‍ക്കാറിന് സമര്‍പ്പിച്ച് നിയമമാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

