Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്തെ ആദ്യ വര്‍ണ...

രാജ്യത്തെ ആദ്യ വര്‍ണ നാണയം പുറത്തിറക്കി

text_fields
bookmark_border
രാജ്യത്തെ ആദ്യ വര്‍ണ നാണയം പുറത്തിറക്കി
cancel
camera_alt

രാ​ജ്യ​ത്തെ ആ​ദ്യ വ​ര്‍ണ നാ​ണ​യ​ത്തി​ന്‍റെ പ്രൂ​ഫ് സെ​റ്റു​മാ​യി ഷൈ​ജു,, വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ വ​ര്‍ണ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത വ​ര്‍ണ നാ​ണ​യം

അ​ങ്ക​മാ​ലി: കേ​ന്ദ്ര സ​ര്‍ക്കാ​റി​ന് കീ​ഴി​ലെ സെ​ക്യൂ​രി​റ്റി പ്രി​ന്‍റി​ങ് ആ​ൻ​ഡ് മി​ന്‍റി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് രാ​ജ്യ​ത്തെ ആ​ദ്യ വ​ര്‍ണ നാ​ണ​യം പു​റ​ത്തി​റ​ക്കി. കൊ​ൽ​ക്ക​ത്ത​യി​ലെ നാ​ണ​യ ക​മ്മ​ട്ട​ത്തി​ല്‍ ത​യാ​റാ​ക്കി​യ 100 രൂ​പ​യു​ടെ ഈ ​വെ​ള്ളി നാ​ണ​യ​ത്തി​ന് 35 ഗ്രാം ​തൂ​ക്ക​വും 44 മി.​മീ​റ്റ​ര്‍ വ്യാ​സ​വു​മു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ഇ​ല​ക്ട്രി​ക് ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തി​ന്‍റെ നൂ​റാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ വ​ര്‍ണ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത വെ​ള്ളി നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്. അ​തി​ന്റെ 1000 പ്രൂ​ഫ് സെ​റ്റു​ക​ള്‍ വി​ൽ​പ​ന ആ​രം​ഭി​ച്ചു.

ര​ണ്ട് വ​ര്‍ഷം മു​മ്പ് നാ​ണ​യ ക​മ്മ​ട്ട​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്ത​വ​ര്‍ക്കാ​ണ് നാ​ണ​യ​ത്തി​ന്‍റെ പ്രൂ​ഫ് സെ​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ളു​ടെ​യും ക​റ​ന്‍സി​ക​ളു​ടെ​യും ശേ​ഖ​ര​ണം ഹോ​ബി​യാ​ക്കി​യ അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ പി.​ആ​ര്‍.​ഒ​യും മീ​ഡി​യ റി​ലേ​ഷ​ന്‍സ് ഓ​ഫി​സ​റു​മാ​യ ഷൈ​ജു കു​ടി​യി​രി​പ്പി​ലി​ന്‍റെ ശേ​ഖ​ര​ത്തി​ൽ ഈ ​വ​ര്‍ണ നാ​ണ​യ​വു​മെ​ത്തി. 8000 രൂ​പ വി​ല​വ​രു​ന്ന നാ​ണ​യം രാ​ജ്യ​ത്തെ ന്യു​മി​സ്മാ​റ്റി​ക്സ് ക്ല​ബ്ബു​ക​ളി​ലും ലോ​ക​മെ​മ്പാ​ടും നാ​ണ​യ ശേ​ഖ​ര​ണം വി​നോ​ദ​മാ​ക്കി​യ​വ​രി​ലും മോ​ഹ​വി​ല​ക്കാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:countryCoinfirstColorKerala News
News Summary - The country's first colored coin was released
Next Story