കെ.എം. ഷാജിയുടെ വീടുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോർപറേഷൻ ഇന്ന് ഇ.ഡിക്ക് നൽകും
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ ചേവായൂരിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ കോഴിക്കോട് കോർപറേഷൻ അധികൃതർ റിപ്പോർട്ടാക്കി െചാവ്വാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകും. കണ്ണൂര്‍ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസന്വേഷണത്തിെൻറ ഭാഗമായാണ് ഇ.ഡി ഷാജിയുടെ വീടിെൻറ വിവരങ്ങൾ കോർപറേഷനിൽനിന്ന് തേടിയത്.
പെർമിറ്റിന് വിരുദ്ധമായി വീട് നിർമിച്ചത്, കെട്ടിട നികുതി-ആഡംബര നികുതി വെട്ടിപ്പ് എന്നിവ വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കോർപറേഷൻ സമർപ്പിക്കുക. ഇ.ഡി റിപ്പോർട്ട് തേടിയതോടെ നടത്തിയ പരിശോധനയിലാണ് വീടിെൻറ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉൾെപ്പടെ ഫയലിലില്ലെന്ന് വ്യക്തമായതും ഉദ്യോഗസ്ഥർ വീട് അളന്നതും.
3000 ചതുരശ്ര അടിയിൽതാഴെ വിസ്തീർണമുള്ള വീട് നിർമിക്കാൻ അനുമതി വാങ്ങി 5260 ചതുരശ്ര അടിയിൽ നിർമിച്ചെന്നാണ് കണ്ടെത്തിയത്. പ്ലാനിൽ രണ്ടുനില കാണിച്ച് മൂന്നുനില പണിയുകയും ചെയ്തു. 2016ല്‍ പൂര്‍ത്തിയായ പ്ലാന്‍ നല്‍കിയെങ്കിലും അനധികൃത നിർമാണം ക്രമവത്കരിക്കാന്‍ നല്കിയ നോട്ടീസിന് മറുപടി നല്കാത്തതിനാല് വീട്ടുനമ്പറും ലഭിച്ചില്ലെന്നും വ്യക്തമായി. ഇതോടെ വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കോര്പറേഷന് എം.എൽ.എയുടെ ഭാര്യക്ക് കൈമാറിയിരുന്നു. പുതുക്കിയ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടക്കാന്‍ തയാറാണെന്നും ഇവർ കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്.
വീടിന് ആഡംബര നികുതിയും മൂന്നിരട്ടി പിഴയും അടക്കേണ്ടിവരുമെന്നും കോര്പറേഷന് അധികൃതര്‍ പറയുന്നു. ഷാജിയുടെ മറ്റിടങ്ങളിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ചും ഇ.ഡി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിൽനിന്നടക്കം ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയതായാണ് വിവരം. അതേസമയം വീടിന് കെട്ടിട നമ്പര്‍ നല്കാതിരുന്നിട്ടും വെള്ളവും ൈവദ്യുതിയും എങ്ങനെ ലഭിച്ചു എന്നതും അവ്യക്തമാണ്. കെട്ടിടങ്ങള്‍ക്കും വീടിനും നമ്പര്‍ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുേമ്പാൾ കെ.എസ്.ഇ.ബി താത്കാലികമായി കണക്ഷന് അനുവദിക്കാറുണ്ട്. ഷാജിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന് ഏത് ഇനത്തിലുള്ളതാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ നാലു വര്‍ഷമായി വൈദ്യുതിയും വെള്ളവും അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അറിയാനാവൂ എന്നും നഗരസഭ അധികൃതർ പറയുന്നു.