ഭൂ അവകാശ-കടലവകാശ-കാർഷികാവകാശ കൺവെൻഷൻ നടത്തി
text_fieldsമാവേലിക്കര: ഭൂ അവകാശ-കടലവകാശ-കാർഷികാവകാശ കൺവെൻഷൻ നടത്തി. ദലിത് പാന്തേ ഴ്സ് സ്ഥാപക നേതാവ് കെ.അംബുജാക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളെ സഹായിക്കുന്ന സർക്കാർ ദരിദ്രരെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ദലിതരും ആദിവാസികളുമുൾപ്പെട്ട ദരിദ്രവിഭാഗങ്ങൾ ദൂരഹിതരായി തുടരുകയാണ്. മരിച്ചു കഴിഞ്ഞാൽ ശവം മറവു ചെയ്യുന്നതിന് അടുക്കളയും തിണ്ണയും പൊളിക്കേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഹാരിസൺ മലയാള മുൾപ്പെടെയുള്ളവർ ലക്ഷക്കണക്കിന് ഏക്കർ ഭൂമി അനധികൃതിമായി കൈവസം വെച്ചരുക്കുന്നത്.
വിദേശ സ്വദേശ കോർപ്പറേറ്റുകളെയും ചില ചങ്ങാത്ത മുതലാളിമാരെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളം നടപ്പിലാക്കിയെന്നവകാശപ്പെടുന്ന ഭൂപരിഷ്കരണ നിയമം മണ്ണിൽ അധ്വാനിക്കുന്ന ദലിത് - ആദിവാസി വിഭാഗങ്ങൾക്കും, ദരിദ്രവിഭാഗങ്ങൾക്കും, ഭൂമി നൽകാത്തത് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്.
മാവേലിക്കര പബ്ലിക്ക് ലൈബ്രറി ഹാളിൽ കൺവെൻഷനിൽ ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിലും, ദൽഹിയും നടക്കുന്ന ഭൂപ്രക്ഷോഭങ്ങളെയും , കർഷക പ്രക്ഷോഭങ്ങളെയും പിന്തുണക്കുന്ന ഇടത് പക്ഷം, കേരളത്തിൽ ജനകീയ സമരത്തിലെ തീവ്രവാദ ബന്ധം തിരയുകയാണന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സുധി ലാൽ തൃക്കുന്നപുഴ. നഗരസഭ കൗൺസിലർ അനി വർഗീസ്, വി.ഓമന കുട്ടൻ, പ്രശാന്ത് പത്തിയൂർ, ബിനു മോൻ, അശോക് കുമാർ, കാർത്തിയായനി അമ്മ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

