ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളാണ് വിഴിഞ്ഞം ഉദ്ഘാടനത്തെ ചൊല്ലിയും നടക്കുന്നത് -ദിവ്യ എസ്. അയ്യർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമീഷനിങ്ങുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ്. അയ്യർ.
ഏത് കല്യാണ വീട്ടിലും കാണുന്ന തരം നിസാര തർക്കങ്ങളാണ് അവയെല്ലാമെന്നാണ് ദിവ്യ എസ്.അയ്യരുടെ പ്രതികരണം. തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കെന്നത് സംബന്ധിച്ച് മുന്നണികൾ തമ്മിൽ മത്സരിക്കുന്നതിനിടെയാണ് പ്രതികരണം. വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നുവെന്നുമാണ് കോൺഗ്രസ് ഉയർത്തിയ ആക്ഷേപം.
അതേസമയം, തുറമുഖം യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ദിവ്യ പ്രതികരിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണം ഈ വർഷം തന്നെ തുടങ്ങുമെന്നും അവർ പറഞ്ഞു. ഒരോ മലയാളിക്കും ഇത്രയും വലിയ വികസന പദ്ധതിക്ക് സാക്ഷ്യം വഹിക്കാനാവുന്നത് തന്നെ വലിയ കാര്യമാണെന്നും 2028 ആകുമ്പോഴേക്കും വിഴിഞ്ഞത്തെ സ്വകാര്യ നിക്ഷേപം 10000 കോടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിവ്യ എസ്.അയ്യർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

