ഇവരാണല്ലോ ഭാരതത്തെ 21-ാം നൂറ്റാണ്ടിലേക്ക് നയിക്കുന്നവർ എന്നതാണ് ആശ്വാസം - കെ.എസ്. ശബരീനാഥൻ
text_fieldsതിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരായ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍. ഒരു ശരാശരി ബി.ജെ.പി നേതാവിന്റെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവന. ബി.ജെ.പിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ അര്‍ബന്‍ നക്‌സല്‍ എന്ന് മുദ്രകുത്താനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശബരീനാഥന്‍ കുറിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു ശബരീനാഥന്റെ പ്രതികരണം. 'ഒരു ശരാശരി ബി.ജെ.പി നേതാവിന്റെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണമെങ്കില്‍ ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവന കേട്ടാല്‍ മതി. 'മല്ലിക സുകുമാരന്റെ മരുമകള്‍ സുപ്രിയ ഒരു അര്‍ബന്‍ നക്‌സലാണ്. അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിര്‍ത്തണം'. എന്നുവെച്ചാല്‍, ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ എല്ലാവരും അര്‍ബന്‍ നക്‌സലാണ്'.
ഫേസ് ബുക്കിന്റെ പൂർണരൂപം
ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണമെങ്കിൽ ബിജെപി നേതാവ് ശ്രീ ഗോപാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവന കേട്ടാൽ മതി “മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ ഒരു അർബൻ നക്സലാണ്.അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിർത്തണം”
എന്നുവച്ചാൽ ഒന്ന്:- ബിജെപിയെ എതിർക്കുന്നവർ എല്ലാവരും അർബൻ നക്സലാണ്.
രണ്ട്:-അമ്മായിയമ്മമാരുടെ തൊഴിൽ മരുമക്കളെ നിലക്കുനിർത്തുന്നതാണ്“.
ഇത്ര വിശാല ചിന്താഗതിയുള്ള ഗോപാലകൃഷ്ണൻ ചേട്ടനൊക്കെയാണല്ലോ ഭാരതത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന പാർട്ടിയുടെ നെടുംതൂണ് എന്നാലോചിക്കുമ്പോൾ ഒരു ആശ്വാസം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

