Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
km abhijith letter
cancel
Homechevron_rightNewschevron_rightKeralachevron_rightആ സമ്മതപത്രം വ്യാജം,...

ആ സമ്മതപത്രം വ്യാജം, പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി -കെ.എം. അഭിജിത്ത്​

text_fields
bookmark_border

തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന പരാതിയുയർന്ന സാഹചര്യത്തിൽ പ്രചരിക്കുന്ന സമ്മത​പത്രം വ്യാജമാണെന്ന്​ കെ.എസ്​.യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത്​. ഞാനോ സഹപ്രവർത്തകൻ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടി​​ല്ലെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ വ്യാഴാഴ്​ച ഇദ്ദേഹത്തിനെതിരെ പൊലീസ്​ കേസെടുത്തിരിന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം:

സുഹൃത്തുക്കളേ,
ഞാൻ നൽകിയതെന്ന പേരിൽ സോഷ്യൽ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവർത്തകൻ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ല. മാത്രവുമല്ല എ​െൻറയോ, ബാഹുലി​െൻറയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആർക്കു വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്?

ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങൾ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തി​െൻറ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ നാളെ ഒരുപക്ഷേ എ​െൻറ പേരിൽ വ്യാജ ഐ.ഡി കാർഡുകൾ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

രാഷട്രീയമായ ഇത്തരം നീചപ്രവർത്തനങ്ങൾ നിങ്ങളിൽനിന്ന് ആദ്യമായല്ല എനിയ്ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എ​െൻറ പ്രസ്ഥാനവും, സഹപ്രവർത്തകരും, സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌, എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തിൽ ഈ കുപ്രചരണങ്ങളെയും നേരിടും.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksu president​Covid 19k m abhijith
Next Story