നേതൃതല പോരിൽ വലഞ്ഞ് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. സ്ഥാനാർഥിനിർണയത്തിലെ അപക്വ തീരുമാനങ്ങൾ ചൂണ്ടിക്കാട്ടി കെ. മുരളീധരന് പിന്നാലെ കെ. സുധാകരനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി.
കണ്ണൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധെപ്പട്ടാണ് സുധാകരെൻറ പ്രതികരണം. ജില്ലയിൽ പാർട്ടിയുടെ ഒൗദ്യോഗിക ചിഹ്നത്തിൽ ഡി.സി.സി നിശ്ചയിച്ച സ്ഥാനാർഥികളും മറ്റ് ചിഹ്നങ്ങളിൽ കെ.പി.സി.സി നിശ്ചയിച്ച സ്ഥാനാർഥികളും പരസ്പരം മത്സരിക്കുന്നു. സ്ഥാനാർഥിത്വതർക്കത്തിൽ ഡി.സി.സി തീരുമാനമെടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ചിലർ പരാതിയുമായി നേരിട്ട് കെ.പി.സി.സിയെ സമീപിച്ച് അവർക്കനുകൂലമായ തീരുമാനം നേടി.
ഇതംഗീകരിക്കാൻ തയാറാകാതിരുന്ന ജില്ല കോൺഗ്രസ് നേതൃത്വം, അവർ നിശ്ചയിച്ച സ്ഥാനാർഥികൾക്ക് ഒൗദ്യോഗിക ചിഹ്നം അനുവദിച്ചു. കെ.പി.സി.സിയിൽനിന്ന് സ്ഥാനാർഥിത്വം നേടിയവർക്ക് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്നിരിക്കുകയാണ്. സ്ഥാനാർഥിവിഷയത്തിൽ ഡി.സി.സി ൈകമാറാത്ത പരാതിയിൽ കെ.പി.സി.സി ഏകപക്ഷീയ തീരുമാനമെടുത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്. വ്യക്തിതാൽപര്യം സംരക്ഷിക്കുന്ന തീരുമാനമാണ് കെ.പി.സി.സിയിൽനിന്ന് ഉണ്ടായതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു.
കഴിഞ്ഞദിവസം വടകരയിലെ സ്ഥാനാർഥിതർക്കത്തിെൻറ പേരിൽ കെ. മുരളീധരൻ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാെലയാണ് മറ്റൊരു മുതിർന്നനേതാവ് പരസ്യമായി പ്രതികരിച്ചത്. മലബാർമേഖലയിൽ സ്വന്തം സ്വാധീനം നിലനിർത്താൻ കെ.പി.സി.സി അധ്യക്ഷൻ വഴിവിട്ട കളികൾ നടത്തുന്നെന്ന ആക്ഷേപമാണ് വിമർശകർക്കുള്ളത്. നിയമസഭ തെരെഞ്ഞടുപ്പിൽ വടക്കൻകേരളത്തിൽനിന്ന് മത്സരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ താൽപര്യപ്പെടുന്നുണ്ട്. അതിനാവശ്യമായ നിലെമാരുക്കലാണ് അദ്ദേഹം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. നിലവിലെ എം.പിമാർ പദവി ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കെ.പി.സി.സി അധ്യക്ഷെൻറ നിലപാട് സുധാകരനും മുരളീധരനും ഉൾപ്പെടെ ചിലരെ ഉന്നമിട്ടാണ് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം.ബാർകോഴയിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണം സൃഷ്ടിച്ച അങ്കലാപ്പിനിടെയാണ് പാർട്ടിയിൽ തമ്മിൽേപാര് കനത്തത്.