Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫിലെ നിസ്സാര പ്രശ്നങ്ങൾ പോലും വഷളാക്കിയത് കോൺഗ്രസ്- ഷിബു ബേബി ജോൺ

text_fields
bookmark_border
യു.ഡി.എഫിലെ നിസ്സാര പ്രശ്നങ്ങൾ പോലും വഷളാക്കിയത് കോൺഗ്രസ്- ഷിബു ബേബി ജോൺ
cancel

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ലീഗിന്റെ ഭാഗത്തോ ആര്‍.എസ്.പിയുടെ ഭാഗത്തോ തെറ്റുകള്‍ ഉണ്ടോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. പക്ഷേ യു.ഡി.എഫിലെ മുഖ്യകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇടപെട്ട് തെറ്റുകൾ പരിഹരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സഖ്യ കക്ഷിയെന്ന നിലയില്‍ ആര്‍.എസ്.പി അസ്വസ്ഥരാണ്. യു.ഡി.എഫിലെ നിസാര വിഷയങ്ങള്‍ പോലും വഷളാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് മുമ്പ് കോൺഗ്രസ്‌ നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാനാണ് ആർ.എസ്.പിയുടേയും തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Congress aggravated even the most trivial issues in the UDF says Shibu Baby John
Next Story