Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയത്ത് ഗുണ്ടയുടെ വെട്ടേറ്റ യുവതിയുടെ നില ഗുരുതരം
text_fieldsbookmark_border
കോട്ടയം: ബസോലിയോസ് കോളജ് ജങ്ഷനിൽ വെച്ച് കഴിഞ്ഞ ദിവസം അർധരാത്രി ഗുണ്ടയുടെ വെട്ടേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശിനിയായ ബിന്ദു(40)വിനാണ് വെട്ടേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്നുരാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
സംഭവത്തിൽ കട്ടപ്പന സ്വദേശിയായ ബാബു പൊലീസ് പിടിയിലായിരുന്നു. മദ്യലഹരിയിലായിരുന്നു ആക്രമണം. സ്ത്രീയുടെ കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നു പൊലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബിന്ദു കടത്തിണ്ണകളിലാണ് അന്തിയുറങ്ങാറുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

