Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 3:35 AM GMT Updated On
date_range 28 Oct 2020 3:35 AM GMTവി. മുരളീധരനെതിരായ പരാതി ചീഫ് വിജിലൻസ് ഓഫിസർ അന്വേഷിക്കും
text_fieldsകോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പരാതി ചീഫ് വിജിലൻസ് ഓഫിസർ അന്വേഷിക്കും. അബൂദബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയൽ കോൺഫറൻസിൽ നിയമവിരുദ്ധമായി പി.ആർ കമ്പനി മാനേജറായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് നൽകിയ പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമീഷൻ ഉത്തരവിട്ടു.
വിദേശകാര്യ വകുപ്പിെൻറ ചീഫ് വിജിലൻസ് ഓഫിസർക്കാണ് അന്വേഷണച്ചുമതല. പരാതി പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവ്. ക്രമവിരുദ്ധമായി യുവതിയെ യോഗത്തിൽ പങ്കെടുപ്പിച്ചത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും അഴിമതിയും പ്രോട്ടോകോൾ ലംഘനവുമാണെന്നും സംഭവം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി.
Next Story