Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി എ.കെ.ശശീന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി
text_fieldsbookmark_border
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരിയായ യുവതി. കേസ് തീർക്കണമെന്നതിൽ മന്ത്രി പറഞ്ഞതിൽ ഭീഷണിയുടെ സ്വരമുണ്ട്. പാർട്ടി പ്രശ്നം ചർച്ച ചെയ്യാനല്ല മന്ത്രി വിളിച്ചതെന്നും യുവതി പറഞ്ഞു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അവർ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുക്കാൻ വന്നത് തന്നെ അറിയിക്കാതെ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 48 മണിക്കൂർ കഴിഞ്ഞിട്ടും കേസിൽ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് ഇപ്പോൾ നടത്തുന്ന അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണെന്നും യുവതി പറഞ്ഞു.
നേരത്തെ, മന്ത്രി ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
Next Story

