മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ ഡംബിങ് യാർഡിൽനിന്ന് മൂർഖനെ പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആശുപത്രിമാലിന്യം തള്ളുന്ന കേന്ദ്രത്തിൽ മാലിന്യം കയറ്റിയയക്കാൻ എത്തിയ ലോറിയിലെ ജീവനക്കാരാണ് പാമ്പിനെ കണ്ടത്.
ആശുപത്രി ആർ.എം.ഒ ഡോ. ജലീൽ അറിയിച്ചതിനെ തുടർന്ന് ട്രോമാകെയർ പ്രവർത്തകരായ സലാം മഞ്ചേരി, ഷാഹിൻ എടവണ്ണ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.