Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർത്ഥാടകർ വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് മൂർഖനെ പിടികൂടി

text_fields
bookmark_border
ശബരിമല തീർത്ഥാടകർ വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് മൂർഖനെ പിടികൂടി
cancel
camera_alt

പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപത്ത് മൂർഖനെ പിടികൂടിയപ്പോൾ

ശബരിമല: ശബരിമല പാണ്ടിത്താവളവത്ത് ഭീതി പടർത്തിയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. തീർത്ഥാടകർ കൂട്ടത്തോടെ വിശ്രമിക്കുന്ന കുടിവെള്ള ടാങ്കിന് സമീപത്തു നിന്നുമാണ് ആറടിയോളം നീളം വരുന്ന മൂർഖനെ പിടികൂടിയത്. കുടിവെള്ളം ശേഖരിക്കുവാനായി എത്തിയ തീർത്ഥാടകരാണ് പാമ്പിനെ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. മണ്ഡലകാല ആരംഭം മുതൽ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റി ഇരുപതിലധികം പാമ്പുകളെയാണ് പിടികൂടിയത്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The cobra was caught
Next Story