Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാം തരംഗം...

രണ്ടാം തരംഗം നിയന്ത്രിക്കാനായി; പൂർണമായും ആശ്വസിക്കാനായില്ലെന്നും മുഖ്യമന്ത്രി

text_fields
bookmark_border
രണ്ടാം തരംഗം നിയന്ത്രിക്കാനായി; പൂർണമായും ആശ്വസിക്കാനായില്ലെന്നും മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്​ വ്യാപനം തടയുന്നതിൽ ലോക്ഡൗൺ ഫലപ്രദമായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. രണ്ടാം തരംഗം നിയന്ത്രിക്കാനായിട്ടുണ്ട്​. അതേസമയം, പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടെസ്റ്റ്​ പോസിറ്റീവിറ്റി പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ സ്ഥലങ്ങളിൽ കോവിഡ്​ പരിശോധന കൂട്ടും.

ലോക്​ഡൗൺ ഇല്ലെങ്കിലും നിയന്ത്രണങ്ങൾ പാലിക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടെസ്റ്റ്​ പോസിറ്റീവിറ്റിയിൽ കുറവുണ്ടായെങ്കിലും പത്തിൽ താഴെ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനായിട്ടില്ല. അതുകൊണ്ടാണ്​ ലോക്​ഡൗൺ നീട്ടിയത്​. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും എങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ രണ്ടാം തരംഗത്തിനും മൂന്നാം തരംഗത്തിനും ഇടയിലുള്ള ഇടവേള പരമാവധി വർധിപ്പിക്കേണ്ടതുണ്ട്​. അതിനായി പരമാവധി നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19covid second wave
News Summary - The CM said that the second wave is under control
Next Story