Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്നിപ്പേടിയിൽ...

പന്നിപ്പേടിയിൽ കോഴിക്കോട് നഗരവും: കോട്ടൂളിയിലിറങ്ങിയ ഏഴു പന്നികളിൽ രണ്ടെണ്ണത്തിനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
wild boar
cancel

കോഴിക്കോട്: കാട്ടുപ്രദേശങ്ങളിലും മലയടിവാരങ്ങളിലും ഭീതിവിതച്ചിരുന്ന കാട്ടുപന്നിയുടെ ആക്രമണം നഗരത്തിലേക്കും വ്യാപിച്ചതിന്റെ ആശങ്കയോടെയാണ് തിങ്കളാഴ്ച പുലർന്നത്. നഗരത്തിലെ ജനവാസമേഖലയായ കോട്ടൂളിയിലെ മീമ്പാലക്കുന്നിൽ ഞായറാഴ്ച രാത്രി ഏഴരയോടെ ഭീതി വിതച്ചെത്തിയത് ഏഴു പന്നികളാണ്. ഈ നഗരത്തിലേക്ക് ഇതെവിടെനിന്നുവന്നു എന്നായിരുന്നു പരിസരവാസികൾ അതിശയിച്ചത്. കൃഷി നശിപ്പിക്കുന്ന, ജനങ്ങൾക്ക് ഭീതിസൃഷ്ടിക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകിയത് അടുത്തിടെയാണ്. പന്നിയിറങ്ങിയ വിവരം അറിഞ്ഞയുടൻ നാട്ടുകാർ കൗൺസിലർമാരുടെ നേതൃത്വത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരമറിയിച്ചു.

റേഞ്ച് ഓഫിസിൽനിന്ന് തോക്കുമായെത്തിയ സംഘം പന്നിയെ വെടിവെച്ചെങ്കിലും രണ്ടെണ്ണത്തിനെ മാത്രമേ വെടിവെച്ചിടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ട പന്നികളിൽ ചിലതിന് മുറിവേറ്റിരിക്കാൻ സാധ്യതയുണ്ട്. മുറിവേറ്റ പന്നികൾ കൂടുതൽ അക്രമാസക്തരാവുമെന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ആവാസവ്യവസ്ഥയിലെ മാറ്റം

ഓരോ പ്രസവത്തിലും പത്തും പതിനഞ്ചും കുഞ്ഞുങ്ങൾക്കാണ് പന്നി ജന്മംനൽകുന്നത്. ഇതിൽ മിക്കതും വളർന്നുവലുതാകുകയും ചെയ്യും.

മുമ്പ് ഇങ്ങനെ പ്രസവിക്കുന്ന പന്നിക്കുഞ്ഞുങ്ങളിൽ അധികവും കുറുക്കന്മാർ തിന്നുതീർക്കുമായിരുന്നു. എന്നാൽ, കുറ്റിക്കാടുകൾ ഇല്ലാതായതോടെ കുറുക്കന്മാർക്കും വൻതോതിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതും പന്നികളുടെ വർധനക്ക് കാരണമായിട്ടുണ്ട്. ഒരുകാലത്ത് കോഴിക്കോട് മാവൂർ റോഡിനും വയനാട് റോഡിനും അരികിൽ കുറുക്കന്മാർക്ക് നിരവധി താവളങ്ങൾ ഉണ്ടായിരുന്നു. നഗരം വളർന്നതോടെ വാസസ്ഥലങ്ങൾ നഷ്ടമായ കുറുക്കന്മാരെ ഇപ്പോൾ കാണാനേയില്ല. ഇതും പന്നികൾ പെറ്റുപെരുകാൻ കാരണമാക്കി.

എ​ന്തു​കൊ​ണ്ട് നാ​ട്ടി​ൽ?

മു​മ്പ് കാ​ടി​നോ​ടു ചേ​ർ​ന്ന പ്ര​​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന പ​ന്നി​ക​ൾ ഇ​പ്പോ​ൾ കാ​ടി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങി​വ​ന്ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ കാ​ടി​ല്ലാ​ത്ത ഏ​ക ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ൽ​പോ​ലും ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​യി​റ​ങ്ങി​യി​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​മാ​യ മു​തു​കു​ളം ചി​ങ്ങോ​ലി ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​ന്നി​യി​റ​ങ്ങി​യ​ത്.

പ​ന്നി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ വ​ന​വി​സ്തൃ​തി ചു​രു​ങ്ങി​യ​താ​ണ് പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ജ​ന​വാ​സ മേ​ഖ​ല​യി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ന്നി​ക​ളെ ന​ഗ​ര​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. കാ​ടി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന പ​ന്നി​ക​ൾ പ​രാ​ക്ര​മ​ത്തി​നി​ട​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും ക​ട​ന്നു​ക​യ​റു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത പു​ര​യി​ട​ങ്ങ​ളി​ൽ ഇ​വ ത​മ്പ​ടി​ക്കു​ന്നു. ല​ക്കും ല​ഗാ​നു​മി​ല്ലാ​തെ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ മ​ണം​പി​ടി​ച്ച് ഇ​വ​റ്റ​ക​ൾ ന​ഗ​ര​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​താ​യി ജി​ല്ല ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ രാ​ജീ​വ​ൻ പ​റ​യു​ന്നു.

ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​തെ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന ന​ഗ​ര​ശീ​ലം പ​ന്നി​ക​ൾ​ക്ക് താ​വ​ള​മൊ​രു​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ പാ​ഞ്ഞു​വ​രു​ന്ന പ​ന്നി​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക എ​ളു​പ്പ​മ​ല്ല. എ​ത്ര ക​രു​ത​ലോ​ടെ യാ​ത്ര​ചെ​യ്താ​ലും പ​ന്നി അ​ക്ര​മാ​സ​ക്ത​നാ​യാ​ൽ വ​ലി​യ അ​പ​ക​ട​മാ​യി​രി​ക്കും. പ്ര​ത്യേ​കി​ച്ച് പ​ന്നി​ക്ക് മു​റി​വേ​റ്റി​ട്ടു​ണ്ടെ​ങ്കി​ൽ അ​പ​ക​ടം ഇ​ര​ട്ടി​ക്കും. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് പു​തി​യ സം​സ്കാ​രം​ത​ന്നെ വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ജീ​വ​നും ഭീ​ഷ​ണി
ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ഉ​ഴു​തു​മ​റി​ക്കു​ന്ന​തി​നെ​ക്കാ​ൾ ശ​ക്ത​മാ​യാ​ണ് പ​ന്നി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​ത്. കൃ​ഷി നാ​ശം മാ​ത്ര​മ​ല്ല, പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ട്ടേ​റെ ജീ​വ​നു​ക​ളും ന​ഷ്ട​മാ​യ സം​ഭ​വ​ങ്ങ​ളു​ണ്ട്. രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണം ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​രാ​ണ് മ​രി​ച്ച​ത്. നാ​ലു വ​ർ​ഷ​ത്തി​നി​ടെ 515 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം എ​ട്ടു മ​ര​ണ​മു​ണ്ടാ​യി. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 10,700 പേ​രാ​ണ് കൃ​ഷി​നാ​ശ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. പ​ന്നി​ക​ളു​ടെ ഭീ​ഷ​ണി രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment newsWild boarPigs
News Summary - The city of Kozhikode is also afraid of pigs
Next Story