Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കേരള സ്​റ്റോറി’ പ്രദർശിപ്പിക്കാൻ സഭക്ക്​ സ്വാതന്ത്ര്യമുണ്ട്, ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാം​ -ചാണ്ടി ഉമ്മൻ

text_fields
bookmark_border
‘കേരള സ്​റ്റോറി’ പ്രദർശിപ്പിക്കാൻ സഭക്ക്​ സ്വാതന്ത്ര്യമുണ്ട്, ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാം​ -ചാണ്ടി ഉമ്മൻ
cancel

തൃശൂർ: വിവാദ സിനിമയായ ‘കേരള സ്റ്റോറി’ ഇടുക്കി രൂപത പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം​.എൽ.എ. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ സഭക്ക്​ സ്വാതന്ത്ര്യമുണ്ടെന്നും​ എന്നാൽ, ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക്​ അറിയാമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. ​യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ.

തൃശൂർ എടുക്കുന്നത്​ കെ. മുരളീധരൻ ആയിരിക്കും. തൃശൂർ എടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണ്​. ഓരോരുത്തരും അങ്ങനെ പലതും ആഗ്രഹിക്കും, അത് നടപ്പാകണമെന്നില്ല. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും ജയിക്കുന്നത്​ മുരളീധരൻ ആയിരിക്കും. താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം പരത്തുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെ. ജീവനുള്ള കാലം കോൺഗ്രസുകാരനായി തുടരും. പിതാവ് കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Church has the freedom to exhibit the 'Kerala Story', the people know which one to accept - Chandi Oommen
Next Story