ബാലുശേരിയിൽ ബലാത്സംഗത്തിനിരയായ കുട്ടിയെ ബാലാവകാശ കമീഷൻ സന്ദർശിച്ചു
text_fieldsകോഴിക്കോട്: ബാലുശേരിയിൽ ബലാത്സംഗത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് കമീഷൻ സന്ദർശിച്ചത്.
തിങ്കളാഴ്ച കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും കമീഷൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം ചെയ്തു നൽകും. കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ വേണ്ട സംവിധാനങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വിശദമായ റിപ്പോർട്ട് കൈമാറാൻ പൊലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി.