Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രന്ഥാലോകം മാസികയുടെ...

ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
cancel

തിരുവനന്തപുരം : സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 13ന് വൈകീട്ട് 3.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷതവഹിക്കും.

ഗ്രന്ഥാലോകം മുന്‍ പത്രാധിപന്മാരെ ആദരിക്കലും ഗ്രന്ഥാലോകം പുരസ്‌കാര വിതരണവും മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. മുന്‍ പത്രാധിപന്മാരായ പിരപ്പന്‍കോട് മുരളി, ജോര്‍ജ് ഓണക്കൂര്‍, ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണ് ആദരവ് നല്‍കുന്നത്. എം.പിമാരായ ശശി തരൂര്‍, ബിനോയ് വിശ്വം എന്നിവര്‍ മുഖ്യാതിഥികളാകും. ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ സ്വാഗതം ആശംസിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ ഹരികുമാര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ പി.കെ ഗോപന്‍, ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി ജയന്‍, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം തങ്കം ടീച്ചര്‍, തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബി.പി മുരളി എന്നിവര്‍ പങ്കെടുക്കും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലിറ്റീഷ്യ ഫ്രാന്‍സിസ് നന്ദി രേഖപ്പെടുത്തും.

ഇതോടനുബന്ധിച്ച് രാവിലെ 11ന് ആരംഭിക്കുന്ന മാധ്യമ സെമിനാര്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എം.പി. അധ്യക്ഷത വഹിക്കും. ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ പനയാല്‍ സ്വാഗതം പറയും. സെമിനാറില്‍ ധന്യ രാജേന്ദ്രന്‍, ഡോ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പേരയം ശശി നന്ദിയും പറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grantholokam magazine
News Summary - The Chief Minister will inaugurate the platinum jubilee celebrations of Grantholokam magazine
Next Story