Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഈസി വാക്കോവർ' പ്രതീക്ഷിക്കേണ്ടെന്ന്​ മുഖ്യമന്ത്രി; അടിത്തട്ടിൽ നന്നായി പ്രവർത്തിച്ചാലേ വിജയം പ്രതീക്ഷിക്കാനാവൂ

text_fields
bookmark_border
    ഈസി വാക്കോവർ പ്രതീക്ഷിക്കേണ്ടെന്ന്​ മുഖ്യമന്ത്രി; അടിത്തട്ടിൽ നന്നായി പ്രവർത്തിച്ചാലേ വിജയം പ്രതീക്ഷിക്കാനാവൂ
    cancel

    ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ 'ഈസി വാക്കോവർ' പ്രതീക്ഷിക്കേണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്​ച ആലപ്പുഴയിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റിൽ പ​​ങ്കെടുക്കു​േമ്പാഴാണ്​ പാർട്ടിക്ക്​ മുഖ്യമന്ത്രി മുന്നറിയിപ്പ്​ നൽകിയത്​. സംഘടനാസംവിധാനം കൂടുതൽ ശക്തമാക്കണമെന്നും​ അടിത്തട്ടിൽ നന്നായി പ്രവർത്തിച്ചാലേ വിജയം പ്രതീക്ഷിക്കാനാവൂവെന്നും അദ്ദേഹം സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു.

    വിജയം സംബന്ധിച്ച്​ അമിത ആത്മവിശ്വാസം അപകടമാണ്​. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു​.

    അരൂരിലെ ഉപതെരഞ്ഞെടുപ്പ്​ തോൽവി സംബന്ധിച്ച അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാത്തതിനെ പിണറായി വിമർശിച്ചു. പാർട്ടി ഫോറങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്​താൽ മത്രം മതിയാകില്ല.

    തുടർഭരണം ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളിലാണ്​ ശ്രദ്ധ പതി​പ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    Show Full Article
    Girl in a jacket

    Don't miss the exclusive news, Stay updated

    Subscribe to our Newsletter

    By subscribing you agree to our Terms & Conditions.

    Thank You!

    Your subscription means a lot to us

    Still haven't registered? Click here to Register

    News Summary - The Chief Minister warned the party about the election results
    Next Story