‘വരദാനം, ലെജന്റ്’; പുകഴ്ത്തലിൽ സഹികെട്ട് മുഖ്യമന്ത്രി, ഒടുവിൽ കുറിപ്പുനൽകി പ്രസംഗം നിർത്തിച്ചു
text_fieldsതിരുവനന്തപുരം: ‘മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം’, ‘പിണറായി വിജയന് ലെജന്‍ഡ്’... ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എന്‍. പണിക്കര്‍ അനുസ്മരണ വായനദിന ചടങ്ങില്‍ തന്നെ വാനോളം പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ സഹികെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാഗതം ആശംസിച്ച പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍മാനായ എന്‍. ബാലഗോപാലാണ് മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ പ്രശംസ കൊണ്ട് പൊതിഞ്ഞത്.
സ്വാഗതപ്രസംഗം നീണ്ടതും പുറമെ പ്രശംസയും കൂടിയായപ്പോൾ മുഖ്യമന്ത്രിക്ക് ഇഷ്ടമാകുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ സംഘാടകർ ഇടപെട്ട് കുറിപ്പ് നൽകി പ്രസംഗം നിർത്തിച്ചു. പ്രസംഗം പരിമിതപ്പെടുത്താൻ പേപ്പറിൽ എഴുതി നിർദേശം വായിച്ച ബാലഗോപാൽ കൂടുതൽ സംസാരിച്ചാൽ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞാണ് സ്വാഗത പ്രസംഗം നിർത്തിയത്.
തുടര്‍ന്ന് സീറ്റിലേക്ക് മടങ്ങിയ ബാലഗോപാലിനോട് ‘മൂന്ന് മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന് മുഖ്യമന്ത്രി തമാശയും പറഞ്ഞു. തുടർന്ന് ഇരുവരും ചിരിച്ചാണ് വേദിയിലിരുന്നത്. അതേസമയം മുമ്പും പല അവസരങ്ങളിലും സ്വാഗത പ്രാസംഗകരുടെ പുകഴ്ത്തലുകളിൽ മുഖ്യമന്ത്രി നീരസം പ്രകടപ്പിക്കുകയും പ്രസംഗം നീണ്ടാൽ അസ്വസ്ഥത പ്രകടപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

