‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി; അതിജീവിതക്കുള്ള ഐക്യദാർഢ്യത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
text_fieldsതിരുവനന്തപുരം: ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറിനെതിരായ എൽ.ഡി.എഫ് സത്യഗ്രഹ വേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പെടുത്തു പിടിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതിക്കാരിക്കുള്ള ഐക്യദാർഢ്യമാണ് ഇതെന്നാണ് കരുതുന്നത്. രാഹുലിന്റെ അറസ്റ്റിനു ശേഷം പരാതിക്കാരി ഫേസ്ബുക്കിലിട്ട കുറിപ്പിൽ ഈ വാചകം ഉപയോഗിച്ചിരുന്നു.
മുഖ്യമന്ത്രി കപ്പിൽ ചായ കുടിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘ഈ കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്’ എന്ന് അതിജീവിത സമൂഹ മാധ്യമത്തിൽ ഫോട്ടോ സഹിതം പങ്കിടുക കൂടി ചെയ്തതോടെ അതിന്റെ ഗതിവേഗം കൂടി.
‘കേരളത്തിന്റെ കാവൽക്കാരൻ എന്നായിരുന്നു’ ഒരാൾ എഴുതിയത്. ‘ആക്രമിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു വരാൻ കഴിയുന്ന ഉൾക്കരുത്തിന്റെ പേരാണ് പിണറായി വിജയൻ’ എന്ന് മറ്റൊരു സമൂഹ മാധ്യമ ഉപയോക്താവും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

