Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​ട്ടാ​ഞ്ചാ​വ​ടി​യി​ലെ...

ത​ട്ടാ​ഞ്ചാ​വ​ടി​യി​ലെ ‘മു​ഖ്യ​മ​ന്ത്രി’ പോ​രാ​ട്ടം

text_fields
bookmark_border
ത​ട്ടാ​ഞ്ചാ​വ​ടി​യി​ലെ ‘മു​ഖ്യ​മ​ന്ത്രി’ പോ​രാ​ട്ടം
cancel
camera_alt

വൈ​​ദ്യ​​ലിം​​ഗം, രം​​ഗ​​സ്വാ​​മി​​

ചെ​​ന്നൈ: പു​​തു​​ച്ചേ​​രി നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ട്ടാ​​ഞ്ചാ​​വ​​ടി​​യി​​ലെ ‘മു​​ഖ്യ​​മ​​​ന്ത്രി പോ​​ര്’ ശ്ര​​ദ്ധേ​​യ​​മാ​​വു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി​​യും അ​​ഖി​​ലേ​​ന്ത്യ എ​​ൻ.​​ആ​​ർ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നു​​മാ​​യ എ​​ൻ.​​രം​​ഗ​​സ്വാ​​മി​​യും സം​​സ്ഥാ​​ന കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ വി.​​​വൈ​​ദ്യ​​ലിം​​ഗ​​വു​​മാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്ത്. കോ​​ൺ​​ഗ്ര​​സി​​ന്റെ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ് വൈ​​ദ്യ​​ലിം​​ഗം എ​​ന്ന​​താ​​ണ് മ​​ത്സ​​രം വാ​​ശി​​യേ​​റ്റു​​ന്ന​​ത്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​മെ​​ന്ന വി.​​ഐ.​​പി പ​​രി​​ഗ​​ണ​​ന നേ​​ര​​ത്തേ ത​​ന്നെ ‘ത​​ട്ടാ​​ഞ്ചാ​​വ​​ടി’​​ക്കു​​ണ്ട്. നീ​​ണ്ട രാ​​ഷ്ട്രീ​​യ പാ​​ര​​മ്പ​​ര്യ​​മു​​ള്ള ഇ​​രു നേ​​താ​​ക്ക​​ളും എ​​ട്ടു​​ത​​വ​​ണ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. രം​​ഗ​​സ്വാ​​മി ത​​ട്ടാ​​ഞ്ചാ​​വ​​ടി​​യി​​ൽ നി​​ന്നു​​ത​​ന്നെ അ​​ഞ്ചു​​ത​​വ​​ണ നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി.

ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും മ​​ണ്ഡ​​ല​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ അ​​പ​​ര്യാ​​പ്ത​​ത ഇ​​ന്ന് ഏ​​റെ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്നു​​ണ്ട് എ​​ന്ന​​തി​​നാ​​ൽ ക​​ടു​​ത്ത ​വെ​​ല്ലു​​വി​​ളി​​യാ​​ണ് മു​​ഖ്യ​​മ​​​ന്ത്രി​​ക്ക് നേ​​രി​​ടേ​​ണ്ട​​ത്. രം​​ഗ​​സ്വാ​​മി സ​​ർ​​ക്കാ​​റി​​നെ​​തി​​രാ​​യ ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​ര​​ത്തെ ഉ​​യ​​ർ​​ത്തി​​ക്കാ​​ണി​​ച്ചാ​​ണ് വൈ​​ദ്യ​​ലിം​​ഗം ക​​ള​​ത്തി​​ലു​​ള്ള​​ത്.

മ​​ന്ത്രി​​മാ​​രു​​ടെ അ​​ഴി​​മ​​തി​​ക​​ളും ത​​ട്ടാ​​ഞ്ചാ​​വ​​ടി​​യി​​ലെ വി​​ക​​സ​​ന മു​​ര​​ടി​​പ്പും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ പു​​തു​​ച്ചേ​​രി​​ക്ക് സം​​സ്ഥാ​​ന പ​​ദ​​വി ന​​ൽ​​കാ​​ത്ത തും ​കോ​​ൺ​​ഗ്ര​​സ് പ്ര​​ചാ​​ര​​ണ വി​​ഷ​​യ​​മാ​​ക്കു​​ന്നു. അ​​തേ​​സ​​മ​​യം, വൈ​​ദ്യ​​ലിം​​ഗ​​ത്തി​​നും പ്ര​​തി​​സ​​ന്ധി​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. ത​​ങ്ങ​​ളെ അ​​വ​​ഗ​​ണി​​ച്ച് ഡി.​​എം.​​കെ​​യും കോ​​ൺ​​ഗ്ര​​സും ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സീ​​റ്റ് വി​​ഭ​​ജ​​ന​​വും സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​വും ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പി​​ച്ച്, സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​യ സി.​​പി.​​ഐ, സി.​​പി.​​എം, വി​​ടു​​ത​​ലൈ ശി​​റു​​തൈ​​ക​​ൾ ക​​ക്ഷി എ​​ന്നി​​വ ഒ​​ന്നി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് പ​​ര​​സ്യ​​മാ​​യി വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തു മ​​റി​​ക​​ട​​ക്കാ​​ൻ മ​​ണ്ഡ​​ല​​ത്തി​​ൽ ത​​നി​​ക്കു​​ള്ള വ്യ​​ക്തി​​ബ​​ന്ധം ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യാ​​ണ് അ​​ദ്ദേ​​ഹം. മൊ​​ത്തം 26,603 വോ​​ട്ട​​ർ​​മാ​​ർ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 14,170 സ്ത്രീ​​ക​​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fightassembly electionChief Minisater
News Summary - The 'Chief Minister' fight in Thattanchavadi
Next Story