Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിലെ കസേര ചർച്ച:...

കോൺഗ്രസിലെ കസേര ചർച്ച: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ

text_fields
bookmark_border
കോൺഗ്രസിലെ കസേര ചർച്ച: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ അ​ന​വ​സ​ര​ത്തി​ലു​ള്ള മു​ഖ്യ​മ​​​ന്ത്രി ച​ർ​ച്ച​ക​ളി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ ക​ടു​ത്ത അ​തൃ​പ്​​തി. വോ​ട്ടെ​ണ്ണ​ലി​നു​ശേ​ഷം എം.​എ​ൽ.​എ​മാ​രു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച്​ ഹൈ​ക​മാ​ൻ​ഡാ​ണ്​ തീ​രു​മാ​നി​ക്കു​ക​യെ​ന്ന്​ നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ​സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ചേ​രി​തി​രി​ഞ്ഞു​​ള്ള പോ​രി​ന്​ ഒ​രു​കു​റ​വു​മി​ല്ല. ഓ​രോ​രു​ത്ത​രു​ടെ​യും ഫോ​ട്ടോ ചേ​ർ​ത്താ​ണ്​ പ്ര​ചാ​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ച്ച​ട​ക്കം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു​മു​ള്ള ദീ​പാ​ദാ​സ് മു​ൻ​ഷി​യു​ടെ നി​ർ​ദേ​ശം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ്​ ച​ർ​ച്ച​ക​ൾ.

ഭ​ര​ണ​ത്തു​ട​ർ​ച്ച അ​വ​സാ​നി​പ്പി​ക്കാ​ൻ​ വോ​ട്ടു​ചെ​യ്​​ത ജ​ന​ങ്ങ​ൾ മു​ന്ന​ണി​യി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ശ​ക്ത​വും ഐ​ക്യ​വു​മു​ള്ള നേ​തൃ​ത്വ​ത്തെ​യാ​ണ്. എ​ന്നാ​ൽ, വോ​ട്ടെ​ണ്ണു​ന്ന​തി​ന്​ മു​മ്പേ ക​സേ​ര​ക്ക് പി​ടി​വ​ലി കൂ​ട്ടു​ന്ന നേ​താ​ക്ക​ളു​ടെ ചി​ത്രം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മു​ന്ന​ണി​യു​ടെ മ​തി​പ്പ് കു​റ​ക്കു​മെ​ന്നാ​ണ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട്. ആ​ഭ്യ​ന്ത​ര ജ​നാ​ധി​പ​ത്യം എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക്​ ഒ​രു​വി​ഭാ​ഗം ന്യാ​യീ​ക​ര​ണം ക​ണ്ടെ​ത്തു​ന്ന​തെ​ങ്കി​ലും ചേ​രി​പ്പോ​ര് മു​ന്ന​ണി​യി​ലു​ള്ള ആ​ത്​​മ​വി​ശ്വാ​സം ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന്​ നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്നു. പ​ര​സ്യ​ച​ർ​ച്ച​ക​ൾ ത​ട​യു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന വി​മ​ർ​ശ​ന​വും മു​ന്ന​ണി​യി​ലു​ണ്ട്.

എ.​പി. അ​നി​ൽ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പാ​ണ​ക്കാ​ട്ടെ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​ണെ​ന്ന വി​മ​ർ​ശ​നം കോ​ൺ​ഗ്ര​സി​ലു​യ​ർ​ന്നി​ന്നു. പ​ര​മ്പ​രാ​ഗ​ത ​ഗ്രൂ​പ്പു​ക​ൾ ദു​ർ​ബ​ല​മാ​വു​ക​യും പു​തി​യ ഗ്രൂ​പ്പു​ക​ൾ ശ​ക്​​തി​യാ​ർ​ജി​ക്കു​ക​യും ചെ​യ്ത പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ട​ന​യി​ൽ അ​ടി​യൊ​ഴു​ക്കും സ​ജീ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministers.Kerala Assembly Election 2026Congress
News Summary - The Chief Minister debate in Congress was not resolved
Next Story