സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
text_fieldsതിരുവനന്തപുരം: ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഏറെക്കാലം ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് സ്നേഹത്തിന്റെ പ്രതീകമായ പുരോഹിതനായിരുന്നുവെന്ന് സ്പീക്കർ എ.എൻ ഷംസീർ അനുസ്മരിച്ചു.
സഖറിയാസ് മാർ അന്തോണിയോസിന്റെ ജീവിതം വിശ്വാസ സമൂഹത്തിന് എക്കാലവും മഹത്തരമായ മാതൃകയാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു.
ദീർഘകാലം വിശ്വാസികൾക്ക് ആത്മീയനേതൃത്വം നൽകിയ തിരുമേനിയുടെ സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം എക്കാലത്തും ഉയർത്തിപ്പിടിച്ച പുരോഹിതനായിരുന്നു എന്നും മന്ത്രി സജി ചെറിയാൻ സ്മരിച്ചു.
ഏറെ ലാളിത്യമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.വ്യക്തി താല്‍പര്യങ്ങളെക്കാള്‍ വിശ്വാസ സമൂഹത്തിന്റെ നന്മയും ഉയര്‍ച്ചയും അഭിവൃദ്ധിയും ലക്ഷ്യമാക്കി പ്രവർത്തിച്ച വൈദിക ശ്രേഷ്ഠനായിരിന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

