Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ട് രേഖപ്പെടുത്തി...

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും

text_fields
bookmark_border
വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും
cancel
camera_alt

വോട്ട് രേഖപ്പെടുത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്താനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ധർമടം മണ്ഡലത്തിലെ പിണറായിയിലെ ആർ.സി അമല മേസിസ് സ്കൂളിലെ 194-ാം ബൂത്തിലേക്കാണ് മുഖ്യമന്ത്രിയും കുടുംബവും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഇതേ മണ്ഡലത്തിലെ 193-ാം നമ്പർ ബൂത്ത് നേരത്തെ പണി മുടക്കിയിരുന്നു. കണ്ണൂർ ജില്ല സി.പി.എം സെക്രട്ടറി കെ.കെ. രാഘേഷും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും മകൾ വീണ വിജയനും മറ്റ് നേതാക്കളും സഹ പ്രവർത്തകരും മുഖ്യമന്ത്രിക്കൊപ്പം വോട്ട് ചെയ്യാനായി പിണറായിയിലെ ബൂത്തിൽ എത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബവും പറവൂരിലെ ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ എത്തി നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൂടാതെ നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: കെ.എസ്. ശബരിനാഥ്, എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവകുട്ടി, എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവരും വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ നീണ്ടനിരയുണ്ടായിരുന്ന നേമത്തെ ബൂത്തിൽ അരമണിക്കൂറോളും വാരി നിന്നാണ് മലയത്തിലെ മെഗാസ്റ്റാർ മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകൾ നേടുമെന്ന് വി.ഡി. സതീശനും, കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്ന് വോട്ട് ചെയ്ത ശേഷം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ ബൂത്തിൽ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടിലേക്ക് മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingchief ministerPinarayi VijayanKerala Assembly Election 2026
News Summary - The Chief Minister and his family cast their votes
Next Story