ഊര് മൂപ്പന്മാരുമായി ചർച്ച ചെയ്താണ് പ്രദർശനം ഒരുക്കിയതെന്ന് ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍
text_fieldsതൃശൂർ: കേരളീയത്തിലെ ആദിമം ഊര് മൂപ്പന്മാരുമായി ചർച്ച ചെയ്താണ് പ്രദർശനം ഒരുക്കിയതെന്ന് ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍. പ്രദർശനത്തെ ചൊല്ലിയുള്ള വിവാദത്തിനാണ് ചെയര്‍മാന്‍ വിശദീകരണം നൽകിയത്. വിമർശകർ ദയവായി പ്രദർശനം വന്ന് കാണണം. അവിടെ ഒരുക്കിരിക്കുന്നത് കലാപ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. അവിടെ അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയത്. ആദിവാസികളെ പ്രദര്‍ശന വസ്തു ആക്കരുത് എന്ന് തന്നെയാണ് ഫോക്ക്ലോര്‍ അക്കാദമിയുടെയും അഭിപ്രായം. അവരുടെ ചരിത്രം ബോധ്യപ്പെടുത്താനും പണ്ട് ജീവിച്ചിരുന്ന സാഹചര്യം പരിചയപ്പെടുത്താനുമാണ് ഇത്തരമൊരു പരിപാടി നടത്തിയത്. തെറ്റ് ചൂണ്ടികാണിച്ചാല്‍ തിരുത്തും.
വ്യാജപ്രചാരണങ്ങൾ ഏറ്റ് പിടിച്ച് വിമർശിക്കരുത് എന്നും ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഫേയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച ഫോക്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ രംഗത്തെത്തിയത്. പിഴവ് എന്തെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയാറെന്നും പ്രദർശനം കാണാതെയും കാര്യമറിയാതെയും വിമർശിക്കരുതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ആരെങ്കിലും ഫോട്ടോയെടുത്ത് തെറ്റായ രീയില്‍ പ്രചരിപ്പിക്കുന്നത് കണ്ട് വിമര്‍ശനം ഉന്നയിക്കരുത്. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പു പറയാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

