
വാക്സിൻ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ
text_fieldsകൊച്ചി: കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. ദേശീയതല വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് കാലയളവ് 84 ദിവസമായി വർധിപ്പിച്ചത്.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച കിറ്റെക്സ് തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം േഡാസ് നൽകാൻ അനുമതി തേടി കമ്പനി നൽകിയ ഹരജിയിലാണ് വിശദീകരണം. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ, ഇത്രയും ദൈർഘ്യമേറിയ കാലയളവ് നിശ്ചയിച്ചത് വാക്സിൻ ലഭ്യത കണക്കാക്കിയാണോ അതോ ഫലപ്രാപ്തി ലക്ഷ്യമിട്ടാണോയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലെ മാനദണ്ഡം അറിയിക്കാനും നിർദേശിച്ചിരുന്നു.
രണ്ടാം ഡോസിനായി 93 ലക്ഷം ചെലവിട്ട് വാക്സിൻ വാങ്ങിെവച്ചിട്ടുണ്ടെങ്കിലും 84 ദിവസം കഴിയാതെ നൽകാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേന്ദ്രത്തിെൻറ വാക്കാൽ വിശദീകരണം പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ഇക്കാര്യങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ നിർദേശിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
