എന്യുമറേഷൻ നീട്ടാനാവില്ലെന്ന് കേന്ദ്ര കമീഷൻ
text_fieldsതിരുവനന്തപുരം: കേരളം നൽകിയ കത്തിന് മറുപടിയായി എസ്.ഐ.ആർ എന്യുമറേഷൻ നീട്ടാനാവില്ലെന്ന് കാട്ടി കേന്ദ്ര കമീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് രണ്ടാഴ്ച നീട്ടിയത്. ഇനി നീട്ടാൻ സാധിക്കില്ലെന്ന് കത്തിലുണ്ടെന്ന് രത്തൻ യു.ഖേൽക്കർ വ്യക്തമാക്കി. എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
അർഹരായ എല്ലാവരെയും ഉൾപ്പെടുത്തലും അനർഹരെ ഒഴിവാക്കലുമാണ് എസ്.ഐ.ആർ ലക്ഷ്യം.നോട്ടിസ്, ഹിയറിങ് നടപടികൾക്കായി 1000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആർക്കൊക്കെ നോട്ടിസ് നൽകണമെന്നത് ഇ.ആർ.ഒമാരുടെ വിവേചനാധികാരമാണ്.
കണ്ടെത്താനാകാത്തവരുടെ കാര്യത്തിൽ ആക്ഷേപം ഉയർന്നത് കൊണ്ടാണ് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വോട്ടർമാർ പരിശോധിക്കട്ടെ. ബൂത്ത് പുന:ക്രമീകരണത്തിന്റെ ഭാഗമായി 5000 പുതിയ ബൂത്തുകൾ വന്നിട്ടുണ്ട്. ഇവിടെ ഉടൻ ബി.എൽ.ഒമാരെ നിശ്ചയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ പട്ടികയുമായി 30 ലക്ഷത്തിന്റെ വ്യത്യാസം
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ. ആർ പട്ടികയും തമ്മിൽ 29.88 ലക്ഷത്തോളം പേരുടെ വ്യത്യാസം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 2,84,30,761 വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ആകെയുള്ള 2.78 കോടിയിൽ കണ്ടെത്താനാകാത്ത 24 ലക്ഷം പേരെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ച എസ്.ഐ.ആര്. കരട് വോട്ടര്‍ പട്ടികയില്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ 2,54,42,352 ആണ്. അതായത് രണ്ട് പട്ടികയും തമ്മില്‍ 29,88,409 പേരുടെ വ്യത്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

