Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ഉരുൾദുരന്തം അതിതീവ്രദുരന്തമായി അംഗീകരിച്ച് കേന്ദ്രം

text_fields
bookmark_border
പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് വിവരമില്ല
വയനാട് ഉരുൾദുരന്തം അതിതീവ്രദുരന്തമായി അംഗീകരിച്ച് കേന്ദ്രം
cancel

ന്യൂഡൽഹി / തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി) കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പ്രത്യേക ധനസഹായമടക്കം കേരളത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് കത്തിൽ പരാമർശമില്ല.

കേന്ദ്ര മന്ത്രിതല സമിതി ദുരന്തമേഖല സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ഇതിനകം ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അധിക ദുരിതാശ്വാസ സഹായം കൈമാറിയിട്ടുണ്ടെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ത​ന്നെ പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത ദു​ര​ന്ത​ത്തെ​യാ​ണ് ലെ​വ​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മാ​യ മ​നു​ഷ്യ ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, വി​ള​ക​ൾ, സ്വ​ത്ത്, ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​മ്പോ​ൾ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്നായിരുന്നു കേന്ദ്രസര്‍ക്കാറും മന്ത്രിതല സമിതിയും വിലയിരുത്തിയിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The center govt recognized the Wayanad landslide as an extreme disaster
Next Story