‘അർഹമായ വിഹിതം വെട്ടുന്നു, കേരളത്തെ ശ്വാസം മുട്ടിക്കാൻ ശ്രമം’; അവസാന ബജറ്റിലും കേന്ദ്രത്തിന് വിമർശനം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിലും കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം. കേന്ദ്ര സർക്കാർ അർഹമായ വിഹിതം വെട്ടുന്നുവെന്നും കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
നികുതി വരുമാനം വെട്ടിക്കുറക്കുകയാണ്. കടുത്ത അവഗണനക്കിടയിലും കേരളം വളർന്നു. കേന്ദ്ര ആനുകൂല്യം വാങ്ങാൻ കേരളത്തിന് ഒത്തൊരുമയില്ല. കേരളം കടം കയറി മുടിഞ്ഞെന്ന പ്രചാരണം തലക്ക് വെളിവുള്ള ആരും എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
10 വർഷം മുമ്പുള്ള കേരളമല്ല ഇന്നത്തേത്. പല മേഖലയിലും കേരളം ന്യൂ നോർമൽ സൃഷ്ടിച്ചിരിക്കുകയാണ്. പഴയ നോർമലുമായി താരതമ്യം ചെയ്യാൻ സാധിക്കാത്ത നിലയിലാണ് അതിശയകരമായ പുരോഗതിയാണ് ജനജീവിതത്തിന്‍റെ എല്ലാ തുറകളിലും സൃഷ്ടിച്ചത്.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാർ നടപ്പാക്കി. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസം സർക്കാറിനുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

