Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ വിരമിക്കൽ പ്രായം 'പിൻവാതിൽ വഴി' കുറച്ചു

text_fields
bookmark_border
ബി.എസ്​.എൻ.എൽ വിരമിക്കൽ പ്രായം പിൻവാതിൽ വഴി കുറച്ചു
cancel

തൃ​ശൂ​ർ: ബി.​എ​സ്.​എ​ൻ.​എ​ൽ 'പി​ൻ​വാ​തി​ൽ വ​ഴി' വി​ര​മി​ക്ക​ൽ പ്രാ​യം കു​റ​ച്ചു. നി​ല​വി​ൽ 60 വ​യ​സ്സാ​ണ്​ വി​ര​മി​ക്കാ​നു​ള്ള പ്രാ​യം. 'ക​ണ്ട​ക്​​ട്​ ഡി​സി​പ്ലി​ൻ ആ​ൻ​ഡ്​​ അ​പ്പീ​ൽ' (സി.​ഡി.​എ) നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ്​ ഇ​തി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

ഭേ​ദ​ഗ​തി​പ്ര​കാ​രം, എ​ക്​​സി​ക്യു​ട്ടീ​വ്​ ത​സ്​​തി​ക​ക​ളി​ൽ 35 വ​യ​സ്സി​ന്​ മു​മ്പ്​ ജോ​ലി​ക്ക്​ ചേ​ർ​ന്ന​വ​ർ 50 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മൂ​ന്ന്​ മാ​സം മു​മ്പ്​ നോ​ട്ടി​സോ മൂ​ന്ന്​ മാ​സ​ത്തെ വേ​ത​ന​മോ ന​ൽ​കി വി​ര​മി​ക്ക​ൽ ന​ൽ​കാ​ൻ ക​മ്പ​നി​ക്ക്​ പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ട്. മ​റ്റ്​ കേ​സു​ക​ളി​ൽ 55 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ സ​മാ​ന രീ​തി​യി​ൽ വി​ര​മി​ക്ക​ൽ ന​ൽ​കാം.

സേ​വ​നം 30 വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത വി​ധ​ത്തി​ലാ​ണ്​ ഭേ​ദ​ഗ​തി. 80,000ത്തോ​ളം ജീ​വ​ന​ക്കാ​രെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സ്വ​യം വി​ര​മി​ക്ക​ലി​ലൂ​ടെ ഒ​ഴി​വാ​ക്കി​യ​തു വ​ഴി ശ​മ്പ​ള അ​ടി​സ്ഥാ​ന​ത്തി​ൽ വ​ൻ ചെ​ല​വ്​ കു​റ​വു​ണ്ടാ​യി. ബി.​എ​സ്.​എ​ൻ.​എ​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​പ്പിെൻറ കാ​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. 4ജി ​അ​നു​വ​ദി​ക്കു​ന്ന​തി​ലെ മെ​ല്ലെ​പ്പോ​ക്കും തി​രി​ച്ച​ടി​യാ​ണ്. വി​ര​മി​ക്ക​ൽ പ്രാ​യം കു​റ​ക്കാ​ൻ പൊ​തു നീ​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ചു.

അ​താ​ണ്​ ഇ​പ്പോ​ൾ മ​റ്റൊ​രു രൂ​പ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNL
News Summary - The CDA Act was amended
Next Story