പാലത്തായി പീഡന കേസ് സി.ബി.ഐ അന്വേഷിക്കണം, പ്രതി പത്മരാജൻ ഹൈകോടതിയിൽ
text_fieldsകൊച്ചി: പാലത്തായി പീഡന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈകോടതിയെ സമീപിച്ചു. രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും അതിനാൽ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നുമാണ് പ്രതി പത്മരാജന്‍റെ ആവശ്യം.
കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്‍റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. സർക്കാര്‍ പരാതി പരിഗണിച്ചില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിക്കുന്നത്.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായി. പിന്നീട് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തൽ. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

