Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദികൻ ബാലികയെ...

വൈദികൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
വൈദികൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ചിന്
cancel

ആ​ലു​വ: വൈ​ദി​ക​ൻ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷി​ക്കും. ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​ണ് വ്യാ​ഴാ​ഴ്​​ച ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഡി​വൈ.​എ​സ്.​പി വി. ​രാ​ജീ​വി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ട​ത്ത​ല സി.​ഐ പി.​ജെ. നോ​ബി​ൾ കേ​സ് ഫ​യ​ൽ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

പ്ര​തി​യാ​യ മ​ര​ട് സെൻറ്​ മേ​രീ​സ് മ​ദ്‌​ലേ​നി​യ​ൻ ദേ​വാ​ല​യ​ത്തി​ലെ സ​ഹ​വി​കാ​രി​യും വ​രാ​പ്പു​ഴ സ്വ​ദേ​ശി​യു​മാ​യ സി​ബി വ​ർ​ഗീ​സ് (33) ഒ​ളി​വി​ലാ​ണ്. പ്ര​തി സ​ഭാ വി​ശ്വാ​സ​ങ്ങ​ൾ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന മ​റ്റ് പ്ര​വൃ​ത്തി​ക​ളി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹം ക​ഴി​ക്കാ​ൻ സ​ഭാ​ച​ട്ട​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ത്ത സ​ന്യാ​സ സ​മൂ​ഹ​ത്തി​ൽ അം​ഗ​മാ​യ വൈ​ദി​ക​ൻ ഒ​രു യു​വ​തി​യു​മാ​യി ഏ​റെ​ക്കാ​ല​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

കു​ഴി​വേ​ലി​പ്പ​ടി​യി​ൽ 8500 രൂ​പ​ക്ക്​ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് എ​ട്ട് മാ​സ​ത്തോ​ളം യു​വ​തി​യെ പാ​ർ​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ പാ​ൻ​റ്​​സും ഷ​ർ​ട്ടും ധ​രി​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട ഉ​ട​മ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും ഇ​യാ​ൾ വൈ​ദി​ക​നാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. നാ​ലു​വ​യ​സ്സു​കാ​രി​യെ ര​ണ്ടു​ത​വ​ണ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യെ തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ട​ത്ത​ല പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priestmolestation
News Summary - The case of the priest who tried to molest the girl was taken to the crime branch
Next Story