Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക റിക്രൂട്ട്മെന്‍റിനു പോയ യുവാക്കളുടെ കാർ അപകടത്തിൽപെട്ടു; ഒരാൾ മരിച്ചു

text_fields
bookmark_border
Adithyan
cancel

വള്ളികുന്നം: സൈനിക റിക്രൂട്ട്മെന്‍റിനുപോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട്​ ഇലിപ്പക്കുളം സ്വദേശിയായ യുവാവ് മരിച്ചു. സോപാനത്തിൽ സുനിലിന്‍റെയും സിന്ധുവിന്‍റെയും മകൻ ആദിത്യൻ (അപ്പു-20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട്​ യുവാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്‌ച മുമ്പ് സൈനിക റിക്രൂട്ട്മെന്‍റിനായി റിട്ട. സൈനികനായ പിതാവ് സുനിലിന്‍റെ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്തിന്‍റെ ഊട്ടിയിലെ വീട്ടിൽ എത്തിയതായിരുന്നു ആദിത്യൻ. ഇവിടെനിന്ന്​ ആദിത്യനും സുനിലിന്‍റെ സുഹൃത്തും ഭാര്യയും ഡ്രൈവറും മറ്റൊരു ബന്ധുവും ആ​ന്ധ്രപ്രദേശിലേക്ക് കാറിൽ പോവുകയായിരുന്നു.

27ന് രാത്രി ആന്ധ്രയിലെ ചിറ്റൂരിനുസമീപത്തെ ലോഡ്‌ജിൽ മുറിയെടുത്ത് വിശ്രമിച്ചശേഷം ഡ്രൈവറെ കൂട്ടി ആദിത്യനും സുനിലിന്‍റെ സുഹൃത്തിന്‍റെ ബന്ധുവും കാറിൽ പുറത്തേക്ക് പോയപ്പോഴാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ മുന്നിലെ വാഹനത്തിന്‍റെ പിന്നിൽ ഇടിച്ച് നിയന്ത്രണം വിട്ട് കാർ മറിയുകയായിരുന്നു.

മൂവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യനെ രക്ഷിക്കാനായില്ല. സഹോദരി: അനന്യ. സംസ്ക‌ാരം ഞായറാഴ്ച ഉച്ചക്ക്​ 12.30ന് വീട്ടുവളപ്പിൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car of the young men who went for army recruitment got into an accident; One died
Next Story