Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂടാടിയിൽ തോണി മറിഞ്ഞ്...

മൂടാടിയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

text_fields
bookmark_border
മൂടാടിയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
cancel
Listen to this Article

കോഴിക്കോട്: മൂടാടിയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു.

മൂന്നുപേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. ഷിഹാബിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പൊലീസ്, അഗ്നിരക്ഷ സേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentMissing Man
News Summary - The canoe overturned in Mudadi; young man missing
Next Story