Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ദമ്പതികൾക്ക്​ പരിക്ക്

text_fields
bookmark_border
ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ദമ്പതികൾക്ക്​ പരിക്ക്
cancel

കൊ​ച്ചി: ബൈ​ക്ക് യാ​ത്ര​ക്കി​ടെ കേ​ബി​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ളം സൗ​ത്ത് മ​ഹാ​ക​വി ജി ​റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കെ.​ബി. സാ​ബു​വി​നും ഭാ​ര്യ സി​ന്ധു​വി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ളം ച​ന്ദ്ര​ശേ​ഖ​ര​ന്‍ മേ​നോ​ന്‍ റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സാ​ബു​വി​ന്റെ ക​ഴു​ത്തി​ലാ​ണ് കേ​ബി​ൾ കു​രു​ങ്ങി​യ​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക്​ വീ​ണ സാ​ബു​വും ഭാ​ര്യ​യും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്താ​യി കേ​ബി​ള്‍ താ​ഴ്ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് ക​ഴു​ത്തി​ൽ കു​രു​ങ്ങി ബൈ​ക്കി​ൽ​നി​ന്ന് താ​ന്‍ പൊ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും സാ​ബു പ​റ​ഞ്ഞു. സി​ന്ധു റോ​ഡി​ൽ ത​ല​യി​ടി​ച്ചാ​ണ്​ വീ​ണ​ത്. ഹെ​ൽ​മ​റ്റു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴു​ത്തി​ൽ കേ​ബി​ൾ കു​രു​ങ്ങി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സാ​ബു ചി​കി​ത്സ​യി​ലാ​ണ്.

ന​ഗ​ര​ത്തി​ല്‍ അ​ല​ക്ഷ്യ​മാ​യി താ​ഴ്ന്നു​കി​ട​ക്കു​ന്ന കേ​ബി​ളു​ക​ള്‍ അ​പ​ക​ട​ക്കു​രു​ക്കാ​കു​ന്ന​താ​യി നേ​ര​ത്തേ​ത​ന്നെ വ്യാ​പ​ക പ​രാ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ നിയമന​ട​പ​ടി സ്വീകരിക്കാനാ​ണ് സാ​ബു​വി​ന്റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - The cable got tangled around his neck during the bike ride
Next Story