കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീട് നിർമിച്ച് നൽകാൻ മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം : കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് പുനരധിവാസ പദ്ധതി പ്രകാരം വീട് നിർമിച്ച് നൽകാൻ മന്ത്രിസഭ തീരുമാനം. അനുയോജ്യമായ സ്ഥലം എറണാകുളം ജില്ലാ പൊലീസ് മേധാവി കലക്ടറുമായി കൂടിയാലോചിച്ച് കണ്ടെത്താൻ മന്ത്രിസഭായോഗം നിർദേശം നൽകി.
സ്ഥലം കണ്ടെത്തിയ ശേഷം വീട് നിർമ്മിക്കുന്നതിന് എറണാകുളം കലക്ടറെ ചുമതലപ്പെടുത്തി. നിർമാണ പുരോഗതി വിലയിരുത്തുന്നതിന് കലക്ടർ, ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നൽകും. സ്ഥലം കണ്ടെത്തി വീട് നിർമിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ അനുവദിക്കും.
2018 മെയ് 28ന് ഇറങ്ങിയ ഉത്തരവ് പ്രകാരം കേരളത്തിലെ മാവോയിസ്റ്റ് കേഡറുകൾക്കായി കീഴടങ്ങൽ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കീഴടങ്ങിയ ലിജേഷിന് ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

