Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്​ബുക്കിൽ...

ഫേസ്​ബുക്കിൽ പരിചയപ്പെട്ടയാൾക്കൊപ്പം നാടുവിട്ട മലയാളി യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

text_fields
bookmark_border
ഫേസ്​ബുക്കിൽ പരിചയപ്പെട്ടയാൾക്കൊപ്പം നാടുവിട്ട മലയാളി യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
cancel

ചെന്നൈ: ഫേസ്​ബുക്കിൽ പരിചയപ്പെട്ടയാൾക്കൊപ്പം നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൃഷ്​ണഗിരി കാവേരിപട്ടണത്തിനു സമീപമാണ്​ തിരുവനന്തപുരം സ്വദേശിനി രഞ്​ജിനിയുടെ(32) മൃതദേഹം കണ്ടെത്തിയത്​.

മനോവിഷമത്തെ തുടർന്ന്​​​ ജീവനൊടുക്കാൻ തീരുമാനിച്ചതാണെന്ന്​ പൊലീസ്​ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭർത്താവിനെ ഉപേക്ഷിച്ച്​ സൂര്യ എന്ന യുവാവിനൊപ്പം കഴിയുകയായിരുന്ന രഞ്​ജിനി കാവേരിപട്ടണത്തെ വസ്​ത്ര നിർമാണകേന്ദ്രത്തിൽ ജോലി ചെയ്​തിരുന്നു.

രഞ്​ജിനി ഇൗയിടെ ഒരാഴ്​ചത്തെ ഡൽഹി യാത്ര നടത്തിയിരുന്നു. ഇതി​െൻറ വിശദാംശങ്ങൾ പങ്കുവെക്കാത്തതിനെച്ചൊല്ലി സൂര്യയുമായി വാക്കുതർക്കമുണ്ടായ​േത്ര​. ശനിയാഴ്​ച രാവിലെ രഞ്​ജിനിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്​ സൂര്യ ഒളിവിൽ പോയതായും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman
News Summary - The burnt body of Malayalee woman with an acquaintance on Facebook
Next Story