Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യവിഹിതത്തിന്...

ആരോഗ്യവിഹിതത്തിന് അനാരോഗ്യം

text_fields
bookmark_border
Medical college
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​കു​ക​യും മ​രു​ന്നു​ക്ഷാ​മ​മ​ട​ക്കം പ്ര​തി​സ​ന്ധി തീ​ർ​ക്കു​ക​യും ചെ​യ്യു​മ്പോ​ഴും ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​ള്ള​ ബ​ജ​റ്റ്​ വി​ഹി​തം വ​ർ​ഷാ​വ​ർ​ഷം മെ​ലി​യു​ന്നു.

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം 13,198.94 കോ​ടി​യാ​യി​രു​ന്നെ​ങ്കി​ൽ 2024-25 കാ​ല​യ​ള​വി​ലേ​ക്ക്​ നീ​ക്കി​വെ​ച്ച​ത്​ 11,397.88 കോ​ടി​യി​ലേ​ക്ക്​ ചു​രു​ങ്ങി. 2021-21 ൽ ​മൊ​ത്തം ചെ​ല​വി​ന്‍റെ 8.9 ശ​ത​മാ​ന​മാ​യി​രു​ന്നു ആ​രോ​ഗ്യ​മേ​ഖ​ല​ക്കെ​ങ്കി​ൽ പു​തു​ത​ല​മു​റ പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ട​ക്കം ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​ വി​ഹി​തം 6.84 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ്​ കു​റ​ഞ്ഞ​ത്. വൈ​ദ്യ​സേ​വ​ന​ങ്ങ​ൾ​ക്ക്​ ചെ​ല​വേ​റി​യ കാ​ല​ത്ത്​ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ളാ​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​യാ​ണ്​ ഈ ​വി​ഹി​ത​ക്കു​റ​വ്​ ബാ​ധി​ക്കു​ക.

ഡെ​ങ്കി, എ​ലി​പ്പ​നി, മ​ലേ​റി​യ, ഹെ​പ്പ​റ്റൈ​റ്റി​സ്, എ​ച്ച്1​എ​ൻ1, കോ​വി​ഡ്​ അ​ട​ക്ക​മു​ള്ള​വ​യു​ടെ വ്യാ​പ​നം രോ​ഗ​നി​ര​ക്കും മ​ര​ണ​നി​ര​ക്കും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സാ​മ്പ​ത്തി​കാ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ ത​ന്നെ അ​ടി​വ​ര​യി​ടു​ന്നു. നി​ല​വി​ൽ പ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും മ​രു​ന്നു​ക്ഷാ​മ​ത്തി​ന്‍റെ പി​ട​യി​ലാ​ണ്.

ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന​ട​ക്കം തു​ക ചെ​ല​വ​ഴി​ച്ച്​ വാ​ങ്ങി​യ മ​രു​ന്നു​ക​ൾ​ക്കു​ള്ള കോ​ടി​ക​ളു​ടെ കു​ടി​ശ്ശി​ക സ​ർ​ക്കാ​ർ തി​രി​ച്ച​ട​യ്​​ക്കാ​നു​ണ്ട്. കാ​രു​ണ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ലും കാ​രു​ണ്യ ബ​ന​വ​ല​ന്‍റ്​ പ​ദ്ധ​തി​ലു​മ​ട​ക്കം വ​ലി​യ തു​ക​ക​ളാ​ണ്​ കു​ടി​ശ്ശി​ക​യാ​യു​ള്ള​ത്. കാ​രു​ണ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ മാ​ത്രം 1124 കോ​ടി​യാ​ണ്​ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ന​ൽ​കാ​നു​ണ്ട്.

കാ​രു​ണ്യ ബ​ന​വ​ല​ന്‍റ്​ പ​ദ്ധ​തി​യി​ൽ 190 കോ​ടി​യും ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ൽ 14 കോ​ടി​യും അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി​യി​ൽ 7.11 കോ​ടി​യു​മാ​ണ്​ കു​ടി​ശ്ശി​ക. എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​ർ​ക്ക്​ വേ​ത​നം വ​ർ​ധി​പ്പി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും ഇ​നി​യും പു​തു​ക്കി​യ ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്ക്​ ഉ​യ​ർ​ന്ന നി​ര​ക്കാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ത​ന്നെ ക​ണ​ക്ക്. ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ലെ കു​റ​വ്​ വെ​ല്ലു​വി​ളി​യാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budget allocationhealth sector
News Summary - The budget allocation for the health sector is getting thinner every year.
Next Story