Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണില്ലാത്ത...

കണ്ണില്ലാത്ത പൊലീസിന്‍റെ ക്രൂരത; റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം​ വലിച്ചെറിഞ്ഞു

text_fields
bookmark_border
കണ്ണില്ലാത്ത പൊലീസിന്‍റെ ക്രൂരത; റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം​ വലിച്ചെറിഞ്ഞു
cancel

പാരിപ്പള്ളി: റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പാരിപ്പള്ളി പൊലീസ് നശിപ്പിച്ചതായി പരാതി. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ് പൊലീസ്​ നശിപ്പിച്ചത്.

ഇവർ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ പൊലീസ് എത്തി കച്ചവടം നടത്തരുതെന്ന്​ വിലക്കിയിരുന്നു. എന്നാൽ തുടർന്നും കച്ചവടം നടത്തി വരികയായിരുന്നു.

ഇതെ തുടർന്നാണ് പൊലീസ് മത്സ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയിൽ നിന്നാണ് ഇവർ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന്​ വിൽക്കുന്നത്​. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു. വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policebrutality
News Summary - The brutality of the police
Next Story