Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാം വന്ദേഭാരതിന്റെ...

രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി

text_fields
bookmark_border
രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി
cancel

തിരുവനന്തപുരം: ബുധനാഴ്ച മുതൽ റെഗുലർ സർവിസ്​ ആരംഭിക്കുന്ന രണ്ടാം വ​ന്ദേഭാരതിലേക്കുള്ള സീറ്റ്​ റിസർവേഷൻ ആരംഭിച്ചു. ഏഴ്​ ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ്​ കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ്​ ബുക്കിങ്ങാണ്​ ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക്​​ 12ന്​ കാസർകോടാണ്​ ​ട്രെയിനിന്‍റെ ഫ്ലാഗ്​ഓഫ്​ ചടങ്ങ്​. അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ തിരുവനന്തപുരം-കാസർകോട്​ വ​ന്ദേഭാരത്​ (20632) തിങ്കളാഴ്​ചകളിൽ സർവിസ് നടത്തില്ല. കാസർകോട്​-തിരുവനന്തപുരം വന്ദേഭാരത്​ (20631) ചൊവ്വാഴ്ചകളിലും. ഫലത്തിൽ ബുധനാഴ്ച മുതലാണ്​ ഇരുദിശകളിലേക്കും ഓടിത്തുടങ്ങുക.

വേഗമേറിയ ട്രെയിനായതിനാൽ യാത്രാവശ്യകത ഏറെയാണെങ്കിലും എട്ട്​ ബോഗികളേ ഉള്ളൂവെന്നതാണ്​ പരിമിതി. ഒന്നാം വ​ന്ദേഭാരതിന്​ 16 കോച്ചുകളുണ്ടായിട്ടും ടിക്കറ്റ്​ കിട്ടാത്ത സ്ഥിതിയാണ്​. അതേസമയം ആലപ്പുഴ വഴിയാ​ണെന്നതും തിരൂരിൽ സ്​റ്റോപ്​ അനുവദിച്ചതുമാണ്​ രണ്ടാം വന്ദേഭാരതിന്‍റെ പ്രത്യേകത. സർവിസ്​ ആലപ്പുഴ വഴിയായതിനാൽ കോട്ടയം വഴിയുള്ളതിനേക്കാൾ 15 കിലോമീറ്റർ ദൂരം കുറയും. ഇത്​ നിരക്കിലും പ്രതിഫലിക്കുന്നുണ്ട്​. തിരുവനന്തപുരം-കാസർകോട്​ യാത്രക്ക്​ ചെയർകാറിൽ 1515 രൂപയാണ്​ നിരക്ക്​. എക്സിക്യൂട്ടീവ്​ കോച്ചിൽ 2800ഉം. ഭക്ഷണം ഒഴിവാക്കിയാൽ നിരക്ക്​ വീണ്ടും കുറയും.

കാസർകോട്​ നിന്നാരംഭിക്കുന്ന സർവിസിന്​ എട്ടുമണിക്കൂറും അഞ്ച്​ മിനിറ്റുമാണ്​ റണ്ണിങ്​ സമയം. തിരുവനന്തപുരത്ത്​ നിന്നുള്ള സർവിസിന്​ ഏഴ്​ മണിക്കൂറും 53 മിനിറ്റും. ആദ്യ യാത്രയിൽ സ്കൂൾ വിദ്യാർഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. ​ട്രെയിനിന്‍റെ ദൈനംദിന അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിലാണ്​ നടക്കുക. പാലക്കാട്​ ഡിവിഷനാണ്​ ട്രെയിൻ അനുവദിച്ചതെന്നതിനാൽ മംഗളൂരുവിലായിരുന്നു ആദ്യം അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരുന്നത്​. മംഗളൂരുവിലേക്ക്​ ട്രെയിൻ സർവിസ്​ നടത്താത്തതും കാസർകോട്​ നിന്ന്​ മംഗളൂരുവിലേക്ക്​ ഓടി അറ്റകുറ്റപ്പണി പൂർത്തയാക്കി തിരിച്ചെത്താൻ സമയമെടുക്കുമെന്നതിനാണ്​ കൊച്ചുവേളിയെ ഇതിനായി തെ​രഞ്ഞെടുത്തത്​.

തിരുവനന്തപുരം, പാലക്കാട്​, മധുര, സേലം,​ ചെന്നൈ, തൃച്ചി എന്നിങ്ങനെ അഞ്ച്​ ഡിവിഷനുകളാണ്​ ദക്ഷിണ റെയിൽവേക്ക്​ കീഴിലുള്ളത്​. ഇതിൽ തിരുവനന്തപുരം, പാലക്കാട്​ ഡിവിഷനുകളിലെ സ്​റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം-കാസർകോട്​ -തിരുവനന്തപുരം വന്ദേഭാരത്​, ചെന്നൈ, സേലം ഡിവിഷനുകളെ ബന്ധിപ്പിച്ചുള്ള ചെന്നൈ-കോയമ്പത്തൂർ -ചെന്നൈ വ​ന്ദേഭാരത്​ എന്നിങ്ങനെ രണ്ട് എണ്ണമാണ് ദക്ഷിണ റെയിൽവേക്ക്​ കീഴിൽ നിലവിൽ ഓടുന്നത്​​. ഇതിന്​ പുറമേയാണ്​ കേരളത്തിലേതടക്കം മൂന്ന്​ സർവിസുകൾ കൂടി ലഭിക്കുന്നത്​. സൗത്ത്​ വെസ്​റ്റേൺ സോണിന്​ കീഴിലെ മൈസൂരുവിൽനിന്ന്​ ചെന്നൈയിലേക്കും തിരിച്ചും വ​​ന്ദേഭാരത്​ സർവിസ്​ നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vandebharat
News Summary - The booking of the second Vandebharat has started
Next Story