Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലത്തിൽനിന്നു ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പാലത്തിൽനിന്നു ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
cancel

ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ടുകടവു ഭാഗത്തു നിന്ന് കിട്ടിയത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ നാട്ടുകാരാണ് കായൽത്തീരത്തടിഞ്ഞ ശരീരം കണ്ടത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് ഇയാൾ പാലത്തിൽ നിന്ന് താഴേക്കു ചാടിയത്. പാലത്തിൽ നിന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് ഗോപാകുമാർ ചാടുന്നത് കണ്ടത്. കായംകുളം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ചാടിയ സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്ററോളം വടക്കുമാറി മൃതദേഹം അടിഞ്ഞത്. അമ്മ: തങ്കമണി. ഭാര്യ: ആശ. മകൻ: ആദിശേഷൻ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The body was found of the man who jumped from the bridge
Next Story